ആരാധകർ എന്ന് അവകാശപ്പെടുന്നവരാണ് മോശം വാക്കുകളും പറയുന്നത് ; സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാൻ കാണുന്നത് : വിവാദ വാർത്തകളോട് പ്രതികരിച്ച് നടിയുടെ സ്‌റ്റൈലിസ്റ്റ്

31

തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ വിഷമിപ്പിച്ച വാർത്തകളിലൊന്നായിരുന്നു സമാന്ത-നാഗചൈതന്യയുെേട വിവാഹ മോചന വാർത്ത. വർഷങ്ങൾ നീണ്ട സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവർത്തിച്ച് മുന്നേറുകയായിരുന്നു ഇരുവരും.

ഈ അടുത്തായി ഇരുവരും സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയായാണ് വിവാഹമോചനത്തെക്കുറിച്ച് ഇരുവരും പ്രഖ്യാപിച്ചതും. സമാന്തയും സ്‌റ്റൈലിസ്റ്റും തമ്മിലുള്ള പ്രണയ ബന്ധമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്ന തരത്തിലുള്ള പല വാർത്തകളും പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിരിക്കുകയാണ് പ്രീതം ജുഗാൽകർ.

Advertisements

ALSO READ

എന്റെ പേര് സുധീഷ് സ്ഥിരമായി ചെയ്തിരുന്നത് ഇങ്ങനെ: തനിക്ക് സുധീഷ് നൽകിയ എട്ടിന്റെ പണിയെ കുറിച്ച് ചാക്കോച്ചൻ

സ്‌റ്റൈലിസ്റ്റുമായുള്ള സമാന്തയുടെ അടുപ്പമാണ് കുടുംബ ജീവിതത്തിൽ വിള്ളലായി മാറിയത്. ഗർഭിണിയായതിന് ശേഷം നിരവധി തവണ താരം അബോർഷന് വിധേയായി. വിവാഹമോചനത്തിന് കാരണങ്ങൾ ഇതൊക്കെയാണെന്ന തരത്തിലുള്ള വാർത്തകളായിരുന്നു സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ശക്തമായപ്പോഴും നാഗചൈതന്യ പ്രതികരിച്ചിരുന്നില്ല, ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നായിരുന്നു പ്രീതം പറഞ്ഞത്.

ഞങ്ങൾ ഇരുവരും വർഷങ്ങളായി അറിയുന്നവരാണ്. സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാൻ കാണുന്നത്. ജീജീയെന്ന് തന്നെയാണ് വിളിക്കുന്നത്. ഇതേക്കുറിച്ച് നാഗചൈതന്യയ്ക്കും അറിയാം. സോഷ്യൽ മീഡിയയിലൂടെ കുപ്രചാരണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരുന്നുവെങ്കിൽ ഇത്രയും ചർച്ചയാവില്ലായിരുന്നു. ആരാധകർ എന്ന് അവകാശപ്പെട്ട് രംഗത്തെത്തുന്നവരാണ് മോശം വാക്കുകളും പറയുന്നത്.

ALSO READ

എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി

സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞതിന് ശേഷമുള്ള തന്റെ അവസ്ഥയെക്കുറിച്ചും പ്രീതം വിശദീകരിച്ചിരുന്നു. തന്റെ മാനസികാരോഗ്യത്തെ തന്നെ തകർക്കുന്ന തരത്തിലുള്ള മെസ്സേജുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അവരുടെ ഡിവോഴ്സുമായി ബന്ധപ്പെട്ട് മോശം സന്ദേശങ്ങൾ ലഭിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചും പ്രീതം വ്യക്തമാക്കിയിട്ടുണ്ട്. ജീവന് തന്നെ ഭീഷണിയായുള്ള സന്ദേശങ്ങളും ലഭിക്കുന്നുണ്ട്.

വിവാഹമോചന ശേഷവും സമാന്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇൻസ്റ്റഗ്രാമിലൂടെയായാണ് താരം പുതിയ വിശേഷങ്ങൾ പങ്കിടുന്നത്. വിവാഹമോചനത്തിന്റെ കാരണം തിരക്കിയവർക്ക് ശക്തമായ മറുപടിയാണ് സമാന്ത നൽകിയത്. ഇത്തരത്തിലുള്ള കുപ്രചാരണങ്ങളിലൊന്നും താൻ തളർന്ന് പോവില്ലെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മോസ്റ്റ് എലിജിബിൾ ബാച്ചിലർ സിനിമയുടെ പ്രമോഷൻ പരിപാടിയിൽ നാഗചൈതന്യയും തിരക്കിലാണ്. പൂജ ഹെഡ്ഗെയ്ക്കും അഖിൽ അക്കിനേനിക്കുമൊപ്പമായാണ് അദ്ദേഹം എത്തിയത്.

 

Advertisement