അന്ന് സിനിമയിലെ കല്ല്യാണ രംഗത്തിൽ എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു നിന്റെ യഥാർത്ഥ കല്യാണത്തിനും അനുഗ്രഹവുമായി ഞാൻ ഉണ്ടാകുമെന്ന് ; അടുത്ത മാസം അത് സംഭവിക്കുമ്പോൾ അദ്ദേഹം ഇല്ലെന്ന് ഓർക്കുമ്പോൾ മനസ് വിങ്ങുന്നു: നെടുമുടിയെ ഓർത്ത് ചന്ദ്ര ലക്ഷ്മൺ

48

അതുല്യ പ്രതിഭ നെടുമുടി വേണുവിന്റെ വിയോഗത്തിൽ ദു:ഖത്തിലാണ് മലയാളം സിനിമ ലോകം. സോഷ്യൽ മീഡിയ നിറയെ ആ അതുല്യ നടനെക്കുറിച്ചുള്ള ഓർമകളും അദ്ദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളെക്കുറിച്ചുള്ള കുറിപ്പുകളും ഒക്കെയാണ്.

തന്റെ അഭിനയ ജീവിതത്തിന്റെ ആദ്യ കാലങ്ങളിൽ ഒരു ഗുരുവായി തനിയ്ക്കൊപ്പം ഉണ്ടായിരുന്ന നെടുമുടിയെ ഓർക്കുകയാണ് സ്വന്തം സുജാത താരം ചന്ദ്ര ലക്ഷ്മൺ. സോഷ്യൽമീഡിയയിലൂടെ താരം ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്.

Advertisement

ALSO READ

ആരാധകർ എന്ന് അവകാശപ്പെടുന്നവരാണ് മോശം വാക്കുകളും പറയുന്നത് ; സമാന്തയെ സഹോദരിയെപ്പോലെയാണ് ഞാൻ കാണുന്നത് : വിവാദ വാർത്തകളോട് പ്രതികരിച്ച് നടിയുടെ സ്‌റ്റൈലിസ്റ്റ്

ഒരു സ്‌കാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജ്വാലയായ് എന്ന സീരിയലിൽ നെടുമുടിക്കൊപ്പം അഭിനയിച്ച ഓർമ്മകൾ ചന്ദ്ര പങ്കുവെച്ചിരിയ്ക്കുന്നത്. ‘വേണു അങ്കിൾ എല്ലാത്തിന്റെയും ഒരു എൻസൈക്‌ളോപീഡിയ ആയിരുന്നു. അഭിനയം മുതൽ ദൈനംദിന കാര്യങ്ങൾ വരെ എല്ലാവർക്കും പ്രിയങ്കരനായ ഒരാളായിരുന്നു അദ്ദേഹം.

അന്ന് സീരിയൽ സമയത്ത് വയലാർ മാധവൻകുട്ടി സാറിനൊപ്പം സ്‌ക്രിപ്റ്റ് ചർച്ച ചെയ്യുന്ന വേണു അങ്കിളിനെ ഞാൻ ഇടയ്ക്കിടെ കണാറുണ്ട്. അന്ന് എന്റെ അടുത്ത് വന്നിരുന്നു അഭിനയത്തിന്റെ ബാല പാഠങ്ങൾ അദ്ദേഹം പറഞ്ഞു തന്നിരുന്നു. സംശയമില്ല, അദ്ദേഹത്തിന്റെ പാഠങ്ങളാണ് എന്നെ ഒരു ബെറ്റർ ആർടിസ്റ്റ് ആക്കിയത് എന്നും ചന്ദ്ര പറയുന്നുണ്ട്.

ജ്വാലയായ് സീരിയലിൽ നെടുമുടിയുടെ കൊച്ചുമകൾ വേഷം ചെയ്ത ശേഷം പിന്നീട് കാക്കി എന്ന പൃഥ്വിരാജ് സിനിമയിൽ അദ്ദേഹത്തിന്റെ മകളെയാണ് ചന്ദ്ര അഭിനയിച്ചത്. ‘അതാണ് അദ്ദേഹത്തിന്റെ മഹത്വം. ഏതൊരു വേഷത്തിലും പെട്ടെന്ന് അഡാപ്റ്റ് ആകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. തീരാ നഷ്ടം എന്ന വാക്കിനു അദ്ദേഹത്തിന്റെ വിയോഗത്തോടെ വല്ലാത്ത അർത്ഥം വന്നതുപോലെ. ഏറ്റവും ഹൃദയ ഭേദകം എന്തെന്ന് വെച്ചാൽ, കോവിഡ് മറ്റൊരു നല്ല ആത്മാവിനെയും കൂടെ കൊണ്ടുപോയി എന്നോർക്കുമ്പോഴാണ്,’ എന്നും ചന്ദ്ര കൂട്ടിചേർക്കുന്നു.

നടന്റെ വിയോഗത്തിൽ തനിക്കേറ്റവും സങ്കടം തന്റെ വിവാഹത്തിന് മുൻപ് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാൻ കഴിഞ്ഞില്ല എന്നതാണെന്നും നടി പറയുന്നു. അടുത്ത മാസം തന്റെ സഹ അഭിനേതാവ് തോഷുമായുള്ള കല്യാണത്തിന് തയാറെടുക്കുകയാണ് ചന്ദ്ര ഇപ്പോൾ.

ALSO READ

എന്റെ പേര് സുധീഷ് സ്ഥിരമായി ചെയ്തിരുന്നത് ഇങ്ങനെ: തനിക്ക് സുധീഷ് നൽകിയ എട്ടിന്റെ പണിയെ കുറിച്ച് ചാക്കോച്ചൻ

‘കാക്കി സിനിമയിൽ എന്റെ വിവാഹ രംഗം ഉണ്ടായിരുന്നു, അന്ന് എന്നെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു നിന്റെ യഥാർത്ഥ കല്യാണത്തിനും അനുഗ്രഹവുമായി ഞാൻ ഉണ്ടാകും. ഇപ്പോൾ അടുത്ത മാസം അത് സംഭവിക്കുമ്പോൾ അദ്ദേഹം ഇല്ല എന്ന് ഓർക്കുമ്പോൾ മനസ് വിങ്ങുന്നു,’ ചന്ദ്ര പറഞ്ഞു നിർത്തി.

 

Advertisement