Home Entertainment Celebrities

അവരുടേത് എട്ട് വർഷമായുള്ള പ്രണയം, ഇരുവരും ഒന്നിച്ച് പഠിച്ചവരും ഒന്നിച്ച് ജോലി ചെയ്യുന്നവരുമാണ്: അനിയത്തിയയെയും ഭാവി വരനെയും കുറിച്ച് ആര്യ

127

മലയാളി സിനിമാ സീരിയൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഏറെ ആരാധകരുളള താരമാണ് ആര്യ. ബിഗ്ബോസിൽ എത്തിയതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യയെ ആരാധകർക്ക് ഏറെ സുപരിചിതയായത്. അടുത്തിടെയാണ് ആര്യയുടെ അനുജത്തി അഞ്ജുവിന്റെ വിവാഹ നിശ്ചയം നടന്നത്. തിരുവനന്തപുരം സ്വദേശിയായ അഖിൽ ആണ് അഞ്ജുവിന്റെ പ്രതിശ്രുത വരൻ. അച്ഛന്റെ സ്ഥാനത്ത് നിന്ന് വിവാഹനിശ്ചയം നടത്തുകയായിരുന്നു താരം. അതിന്റെ സന്തോഷവും ആര്യ പങ്കുവച്ചിരുന്നു.

Advertisements

ഇപ്പോൾ അനിയത്തിയുടെ വരനെക്കുറിച്ചും വിവാഹവിശേഷങ്ങളും പങ്കുവച്ചിരിക്കയാണ് താരം. തിരുവനന്തപുരം റെസിഡൻസി ടവറിൽ വച്ചു നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. കോളജിൽ ഒന്നിച്ച് പഠിച്ചതാണ് അഖിലും അഞ്ജുവും.

കോളേജിൽ ഒരുമിച്ച് പഠിക്കുന്ന കാലം തൊട്ട് അഖിലും അഞ്ജുവും പ്രണയത്തിൽ ആയിരുന്നെന്ന് ആര്യ പറയുന്നു. അക്കാലം തൊട്ടേ അവർ പ്രണയത്തിലാണ്. ഇപ്പോൾ 8 വർഷമായി ഞങ്ങൾ അറിഞ്ഞിട്ട് 5 വർഷത്തിലേറെയായി.

ഇപ്പോൾ രണ്ടാൾക്കും ജോലിയായി എങ്കിൽ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലാണ് ഇരുവരും ജോലി ചെയ്യുന്നതെന്നും ആര്യ വ്യക്തമാക്കി.

അതേ സമയം നേരത്തെ അനുജത്തിയുടെ വിവാഹ നിശ്ചയത്തിന്റെ കാര്യം പങ്കുവെച്ച് ആര്യ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഏറെ ശ്രദ്ധേയമായിരുന്നു. ഈ ദിവസത്തിൽ ഏറ്റവും സന്തോഷവാനും എക്സൈറ്റഡുമായിരിക്കും അച്ഛൻ. അച്ഛൻ നിനക്ക് വേണ്ടി ചെയ്യുന്നത് പോലെ ചെയ്യാൻ എനിക്കാവില്ലെന്ന് അറിയാം.

എന്നെക്കൊണ്ട് കഴിയാവുന്നത് ഈ ദിവസത്തേക്കായി ഞാൻ നിനക്കായി ചെയ്തിട്ടുണ്ട്. അച്ഛൻ ആഗ്രഹിച്ച കാര്യമാണ് ഞാനിപ്പോൾ ചെയ്യുന്നത്. ഇനിയങ്ങോട്ടുള്ള നിങ്ങളുടെ ജീവിതം മനോഹരമായിരിക്കട്ടെ എന്നായിരുന്നു ആര്യ കുറിച്ചത്.

അതേ സമയം നടിയും ബിഗ്ബോസ് മത്സരാർഥിയുമായിരുന്ന അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ഭർത്താവ്. എന്നാൽ മാസങ്ങൾക്ക് മുമ്പ് തങ്ങൾ പിരിഞ്ഞാണ് ജീവിക്കുന്നതെന്നും ഒറ്റയ്ക്കാണ് മകളെ വളർത്തുന്നതെന്നും ആര്യ വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസിലെ കാര്യങ്ങളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ആര്യ എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിൻരെ പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. ഇപ്പോൾ യൂട്യൂബ് ചാനലുമായും താരം എത്തിയിരിക്കയാണ്. മോഡലും നടിയും അവതാരകയും ഒക്കെയായി തിളങ്ങുകയാണ് ആര്യ ഇപ്പോൾ.

Advertisement