Home Entertainment

ഇത്രവലിയ പൊട്ട് തൊടുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തി അമ്മനടി കവിയൂർ പൊന്നമ്മ

262

അര നൂറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നൽക്കുന്ന താരമാണ് കവിയൂർ പൊന്നമ്മ. ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളുടെ കാലത്ത് നായികയായായും പിന്നീട് സഹനടിയായും അമ്മയായും മുത്തശ്ശിയായും ഒക്കെ കവിയൂർ പൊന്നമ്മ മലയാളികളുടെ മനം കവരുകയായിരുന്നു.

ഇപ്പോൾ മലയാളത്തിലെ മുതിർന്ന നടിയായ കവിയൂർ പൊന്നമ്മയ്ക്ക് മലയാള സിനിമയുടെ അമ്മ മുഖമാണ്. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളിൽ കവിയൂർ പൊന്നമ്മ വേഷമിട്ടു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി മലയാള സിനിമ രംഗത്ത് നിറഞ്ഞ് നിൽക്കുകയാണ് കവിയൂർ പൊന്നമ്മ.

Advertisements

Also Read
ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

അതേ സമയം കവിയൂർ പൊന്നമ്മയെ കാണുന്നവരെല്ലാം ഒരിക്കലെങ്കിലും നെറ്റിയിലെ പൊട്ടിനെക്കുറിച്ച് ചിന്തിച്ചിരിക്കും. എന്തിനാണ് ഇത്രവലിയ പൊട്ട് തൊടുന്നത് എന്ന്. എന്നാൽ പൊന്നമ്മയ്ക്ക് ഇതിനു പിന്നിൽ പറയാൻ ഒരു കഥയുണ്ട്.

ഇപ്പോഴിതാ കൗമുദി ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇതിന്റയെ കാരണം എന്താണെന്ന് പറയുകയാണ് താരം. വർഷങ്ങളായി ഈ വലിയ പൊട്ട് തൊടാൻ തുടങ്ങിയിട്ട്. ഐശ്വര്യത്തിന്റെ ലക്ഷണമായാണ് പൊന്നമ്മ വലിയ പൊട്ടിനെ കാണുന്നത്.

എന്നാൽ ഭർത്താവ് മരിച്ച് കഴിഞ്ഞപ്പോൾ ഇത്രയും വലിയ പൊട്ട്തൊട്ട് നടന്നാൽ ആളുകൾ എന്ത് വിചാരിക്കും എന്നാതായിരുന്നു പ്രധാന പ്രശ്നം. പൊട്ട് ഒഴിവാക്കാൻ തീരുമാനിച്ച് നാത്തൂനോട് അഭിപ്രായപ്പെട്ടു. എന്നാൽ പൊട്ടില്ലെങ്കിൽ നിന്നെ ആര് തിരിച്ചറിയാനാണ് എന്നായിരുന്നു നാത്തൂന്റെ മറുപടി കവിയൂർ പൊന്നമ്മ പറഞ്ഞു.

Also Read
എനിക്ക് ചട്ടിപ്പത്തിരിയും മുട്ടപ്പോളയും ബിരിയാണിയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി, ഒരു ജോലിക്കാരിയെ വച്ചാൽ പോരെയെന്ന് നവ്യാ നായർ, തേഞ്ഞൊട്ടി ഷാഫി

Advertisement