രണ്ടു പേരും എന്നെ തേച്ചിട്ട് നൈസായി കടന്നു കളഞ്ഞു, രണ്ടു പ്രണയ പരാജയങ്ങളും താൻ കരഞ്ഞു തീർക്കുകയായിരുന്നു: നയൻതാരയും ഹൻസികയും വഞ്ചിച്ചത് തുറന്നു പറഞ്ഞ് ചിമ്പു

276

ഒരു കാലത്ത് തമിഴ്സിനിമയെ ഇളക്കിമറിച്ച താരമായിരുന്നു ചിമ്പു എന്ന സിലമ്പരസൻ. പ്രായം 37 ആയെങ്കിലും ഇപ്പോഴും താരം അവിവാഹിതനായി തുടരുകയാണ്. എന്നാൽ അതിന് കാരണം തന്നെ പ്രണയത്തിൽ കുരുക്കി കടന്നു കളഞ്ഞ നായികമാരാണെന്നാണ് ചിമ്പു പറയുന്നത്.

ജീവിതത്തിലുണ്ടായ രണ്ട് പ്രണയപരാജയങ്ങൾ തന്നെ മാനസികമായി തകർത്തു കളഞ്ഞെന്ന് ചിമ്പു പറയുന്നു. ഇൻഡസ്ട്രിയിലെ മുൻനിര നായികമാരായ നയൻതാരയും ഹൻസികയുമായിരുന്നു ആ പ്രണയകഥകളിലെ നായികമാർ. ആ പ്രണയ പരാജയം തന്ന നിരാശയിൽ നിന്ന് താൻ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തിൽ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി.

Advertisements

രണ്ടു പ്രണയ പരാജയങ്ങളും താൻ കരഞ്ഞു തീർക്കുകയായിരുന്നു എന്നാണ് ചിമ്പു പറയുന്നത്. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തിൽ നിന്ന് നമ്മെ രക്ഷപ്പെടുത്താൻ കഴിയില്ല. അതിന് നമ്മൾ തന്നെ വിചാരിക്കണം. സങ്കടങ്ങൾ ആരും കാണാതെ കരഞ്ഞു തീർക്കുന്നത് തന്നെയാണ് നല്ലത്. ഞാൻ ചെയ്തതും അതാണ്.

ആ വേദനയിൽ നിന്ന് പുറത്ത് വരുന്നതു വരെ കരഞ്ഞു. പുറത്തുവരണം എന്നത് എന്റെ ശക്തമായ ലക്ഷ്യമായിരുന്നു എന്നും ചിമ്പു പറയുന്നു. സിനിമയിൽ ഒന്നിച്ചഭിനയിച്ചതിലൂടെയാണ് ചിമ്പുവിന്റെയും നയൻതാരയുടെയും പ്രണയം മൊട്ടിട്ട് വിരിഞ്ഞത്.

ആ ബന്ധത്തിന്റെ ചില ഫോട്ടോകൾ പുറത്ത് വന്നതോടെയാണ് ആരാധകർ വാർത്ത അറിഞ്ഞത്. ലിപ് ലോക്ക് അടക്കമുള്ള ഫോട്ടോകൾ പുറത്ത് വന്നതിനു പിന്നാലെ ഇരുവരും ബ്രേക്ക് അപ്പ് ആയി എന്ന വാർത്തയും പുറത്തുവന്നു.

അതേ സമയം വാൽ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹൻസികയും അടുത്തത്. തങ്ങളുടെ ബന്ധം ട്വിറ്ററിലൂടെ താരങ്ങൾ ഔദ്യോഗികമായി തന്നെ അറിയിച്ചു. വിവാഹം കഴിഞ്ഞ് അജിത്തിനെയും ശാലിനിയെയും പോലെ ജീവിക്കാനാണ് ആഗ്രഹം എന്നൊക്കെ പറഞ്ഞെങ്കിലും അഭിനയിച്ചുകൊണ്ടിരുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിയുമ്പോഴേക്കും ഹൻസികയും ചിമ്പുവിനെ നൈസായി തേക്കുകയാരുന്നു.

Advertisement