ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

53

മലയാളത്തിന്റെ മിനിസ്‌ക്രീനിലും പിന്നാലെ ബിഗ്സ്ര്കീനിലും തിളങ്ങി പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ അവതാരകയും നടിയുാണ് ആര്യ. മിനിസ്‌ക്രാൻ പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിൽ എത്തിയത്. എന്നാൽ ആര്യ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുമന്നത് ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലൂടെ ആയിരുന ്‌നു.

രമേഷ് പിഷാരടി, ധർമജൻ ബോൾഗാട്ടി, മുകേഷ് എന്നിവർക്കൊപ്പമാണ് ആര്യ ബഡായി ബംഗ്ലാവിൽ എത്തുന്നത്. ആ ഒറ്റ ഷോ കൊണ്ട് തന്നെ കൈനിറയെ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു താരം. ബാഡായി ബംഗ്ലാവിന് ശേഷം നിരവധി പരിപടികളിൽ ആര്യ എത്തിയിട്ടുണ്ടെങ്കിലും താരത്തെ അറിയപ്പെടുന്നത് ആര്യ ബഡായി എന്നാണ്.

Advertisement

സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന്റെ സോഷ്യൽ മീഡിയയിലെ പേരും ആര്യ ബഡായി എന്നാണ്.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ആര്യ വീണ്ടും ഏഷ്യനെറ്റിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ചാനലിന്റെ ഏറ്റവും ജനപ്രിയ ഷോയായ വാൽക്കണ്ണാടിയിലൂടെയാണ് താരം മടങ്ങി വരുന്നത്. ഇതിന്റെ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിലും മറ്റും വൈറലാണ്.

Also Read
ഇവിടെ ഇങ്ങനെ കമന്റിട്ടിട്ട് ആ ലൗഡ്സ്പീക്കറിൽ പോയി കുറ്റം പറയണം കെട്ടോ, രചന നാരയാണൻകുട്ടിയുടെ കാളി ചിത്രങ്ങൾക്ക് കമന്റിട്ട സ്നേഹയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

വളരെ വ്യത്യസ്തമായിട്ടാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. താരങ്ങൾ അതിഥികളായി ഈ ഷോയിൽ എത്തുന്നുണ്ട്. സിനിമ സംബന്ധിച്ച ചോദ്യോത്തര പരിപാടി, രസകരമായ ഗെയിമുകൾ, മറ്റ് വിവിധ കലാപരിപാടികൾ എന്നിവയൊക്കെ നിറഞ്ഞ ഒരു മണിക്കൂർ ദൈർഘ്യമുള്ള ഷോയായിരിക്കും വാൽക്കണ്ണാടി. ശീലങ്ങൾ മാറ്റാം എന്ന് പറഞ്ഞുകൊണ്ടാണ് പരിപാടിയുടെ പ്രമോ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ഒക്ടോബർ 18 തിങ്കളാഴ്ചയാണ് വാൽക്കണ്ണാടി ആരംഭിക്കുന്നത്. തിങ്കൾ മുതൽ വെള്ളിവരെ ഉച്ചയ്ക്ക് 1 മണിക്കാണ വാൽക്കണ്ണാടി സംപ്രേക്ഷണം ചെയ്യുന്നത്. താനും ഏറെ ആകാംക്ഷയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആര്യ പറഞ്ഞിരുന്നു. വീട്ടമ്മമാരെ ലക്ഷ്യം വച്ചാണ് മാറ്റിനി ഷോ വാൽക്കണ്ണാടി എത്തുന്നത്. ഇനി ശീലങ്ങൾ മാറ്റാം. നിങ്ങളുടെ ഉച്ചനേരങ്ങൾ സജീവമാക്കാൻ ഇനി വാൽക്കണ്ണാടി എന്ന കുറിപ്പോടെയാണ് പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പ്രേക്ഷകരും വാൽക്കണ്ണാടിയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. പലപ്പോഴും കുക്കറി ഷോകളും മറ്റുമാണ് ഉച്ചയ്ക്ക് സംപ്രേഷണം ചെയ്യുന്നതെങ്കിൽ വ്യത്യസ്ത പരീക്ഷണവുമായാണ് പുതിയ ഷോ എത്തുന്നത്. അതേ സമ.ം പൊതുവേ ഏഷ്യനെറ്റ് ചാനലിൽ സജീവമാണ് ആര്യ. ഹിറ്റ് പരിപടികളിൽ ആര്യ എത്താറുണ്ട്. ബിഗ് ബോസ് സീസൺ 2 ന് ശേഷം ജനപ്രിയ പരിപാടിയായ സ്റ്റാർട്ട് മ്യൂസിക് സീസൺ 2 ൽ താരം എത്തിയിരുന്നു.

ബിഗ് ബോസ് ഷോയിലൂടെയാണ് ആര്യ പ്രേക്ഷകർക്ക് കുറച്ച് കൂടി സുപരിചിതയാവുന്നത്. ബഡായി ബംഗ്ലാവിൽ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസിൽ കണ്ടത്. പ്രേക്ഷകരെ സ്‌ക്രീനിൽ ചിരിപ്പിക്കുമെങ്കിലും ജീവിതത്തിൽ ആര്യ സീരിയസ് ആണ്. സീസൺ 2 ലെ ശക്തയായ മത്സാരാർഥിയായിരുന്നു. ടോപ്പ് ഫൈവിലും ആര്യയെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കൊവിഡിനെ തുടർന്ന് വിജയി പ്രഖ്യാപിക്കുന്നതിന് മുൻപ് ഷോ നിർത്തി വയ്ക്കുകയായിരുന്നു.

Also Read
എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

Advertisement