വീണ്ടും ഒന്നിച്ച് ഭാവനയും റിമി ടോമിയും, സൗഹൃദം പിരിയാത്ത താരസുന്ദരിമാരെ സ്‌നേഹം കൊണ്ടുമൂടി ആരാധകർ

67

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ കമലിന്റെ 2002ൽ പുറത്തിറങ്ങിയ നമ്മൾ എന്ന സിനിമയിൽ പരിമളം എന്ന വേഷം അഭിനയിച്ചു കൊണ്ട് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ച താരമാണ്് ഭാവന. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ ഭാവന മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം തിളങ്ങിയിരുന്നു.മലയാളികൾക്ക് എന്ന പോലെ തന്നെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമാപ്രേമികൾക്കും ഭാവന സുപരിചിതയാണ്.

രണ്ടു പതിറ്റാണ്ടോളമായി അഭിനയരംഗത്തുള്ള ഭാവന അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഇപ്പോൾ ഭാവനയുടെ താമസം. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു ഭാവനയുടെയും കന്നട നിർമ്മാതാവായ നവീന്റെയും വിവാഹം. 2012ൽ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്.

Advertisement

റോമിയോയുടെ നിർമ്മാതാവ് നവീൻ ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ സിനിമയിൽ നിന്നും വിട്ടുനിന്ന ഭാവന ശേഷം 96 എന്ന ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും ഭാവനയെന്ന നടിയെ മലയാളി മറന്നിട്ടില്ല. സിനിമകൾ മലയാളത്തിൽ ചെയ്യുന്നില്ലെങ്കിലും മലയാളത്തിലെ ടെലിവിഷൻ ഷോകളിലും കൂടാതെ സോഷ്യൽമീഡിയ പേജുകളിലും ഭാവന വളരെയധികം സജീവമാണ്.

Also Read
ഏറ്റവും പുതിയ വിശേഷം പങ്കുവെച്ച് ആര്യ, സന്തോഷം ഞങ്ങൾ ഇതിനായി കാത്തിരിക്കുക ആയിരുന്നു എന്ന് ആരാധകർ

ഇടയ്ക്ക് സയനോര അടക്കമുള്ള ഗേൾസ് ഗ്യാങിനൊപ്പം അവധി ആഘോഷിക്കാനും ഭാവന എത്താറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇടയ്ക്ക് ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകൾ നടത്താറുള്ള താരം അത്തരം ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ മലയാളത്തിന്റെ പ്രിയ ഗായികയും അവതാരികയും നടിയുമായ റിമി ടോമിക്ക് ഒപ്പമുള്ള ഭാവനയുടെ ഫോട്ടോകൾ ആണ് വൈറൽ ആകുന്നത്. മഴവിൽ മോനരമയിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഫോറിൽ അതിഥിയായി എത്തിയപ്പോൾ ഭാവനയും റിമിയും ഒരുമിച്ച് എടുത്ത് ചിത്രങ്ങളാണിത്. റിമി ടോമിയാണ് ഈ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

തിളങ്ങുന്ന കറുപ്പ് സാരിയിൽ മനോഹരിയായാണ് ഭാവന എത്തിയത്. റിമി ടോമി സൂപ്പർ ഫോറിലെ ജഡ്ജ്മാരിൽ ഒരാളാണ്. സിത്താര കൃഷ്ണ കുമാർ, വിധു പ്രതാപ്, ജ്യോത്സന എന്നിവരാണ് ഷോയിലെ മറ്റ് വിധികർത്താക്കൾ. സൂപ്പർ ഫോർ സ്‌പെഷ്യൽ എപ്പിസോഡിന് വേണ്ടിയാണ് ഭാവന ഇത്തവണ അതിഥിയായി എത്തിയത്. കൂടാതെ യുവ നടൻ ഉണ്ണി മുകുന്ദനും ഷോയുടെ ഭാഗമാകുന്നുണ്ട്.

സീനിയേഴ്സിന്റെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞതിന് പിന്നാലെയായാണ് ജൂനിയേഴ്സിന്റെ തുടങ്ങിയത്. ബോളിവുഡ് ഗാനത്തിനൊപ്പമായി ചുവടുവെച്ചായിരുന്നു ഭാവനയുടെ ഷോയിലേക്കുള്ള വരവ്. സാരിയിൽ അതീവ സുന്ദരിയായിരിക്കുന്നു, അടുത്ത കാലത്ത് ഭാവനയെ ഏറ്റവും സുന്ദരിയായി കണ്ടത് ഈ ഷോയിലാണെന്നായിരുന്നു താരത്തെ സ്വാഗതം ചെയ്ത് റിമിയുടെ കമന്റ്.

Also Read
എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

ഇടക്കാലത്ത് ഇരുവരും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലേറ്റതായി വാർത്തകൾ വന്നിരുന്നു. ഭാവനയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പക്ഷെ റിമി എത്തിയിരുന്നു. സഹോദരനൊപ്പമായിരുന്നു റിമി എത്തിയത്. അതിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അടുത്തിടെ ഭാവനയെ തനിക്ക് പ്രചോദനമാണെന്ന് റിമി പറഞ്ഞിരുന്നു. ഡയറ്റിന്റെ കാര്യത്തിൽ തന്നെ മോട്ടിവേറ്റ് ചെയ്തത് ഭാവനയാണ് എന്നാണ് റിമി പറഞ്ഞിരുന്നത്. എത്ര ഗ്ലാസ് വെള്ളം കുടിക്കണമെന്നുള്ള കാര്യങ്ങൾ വരെ ഭാവനയാണ് പറഞ്ഞുതന്നതെന്നും. വിളിക്കുമ്‌ബോഴെല്ലാം വർക്കൗട്ടിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നും ഇങ്ങനെ ഗുണ്ടുമണിയായി ഉരുണ്ടിരുന്നാൽ പോരെന്ന് ഭാവന തന്നോട് പറയാറുണ്ടായിരുന്നെന്നും റിമി പറഞ്ഞിരുന്നു.

താനും ഭാവനയും തമ്മിൽ പിരിഞ്ഞിട്ടില്ലെന്നും ഇടയ്‌ക്കെപ്പഴോ അതിൽ ചെറിയ വ്യത്യാസങ്ങൾ സംഭവിക്കുകയാണ് ഉണ്ടായതെന്നും റിമി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. താരസുന്ദരിമാരെ വീണ്ടും ഒരുമിച്ച് കാണാൻ കഴിഞ്ഞ സന്തോഷത്തിലാണ് ആരാധകരും.

Advertisement