എന്റെ സിനിമകൾ എല്ലാം കാണാത്തത് കൊണ്ടായിരിക്കാം ഐശ്വര്യ കല്യാണം കഴിക്കാൻ സമ്മതിച്ചത്: ഭാര്യയെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ

47

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമായി താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. മിമിക്രി രംഗത്ത് നിന്നുമെത്തി ചെറിയ വേഷങ്ങളിൽ അഭിനയിച്ച് തുടങ്ങിയെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണി കൃഷ്ണൻ ശ്രദ്ധേയനാവുന്നത്.

ബിപിൻ ജോർജുമായി ചേർന്ന് മൂന്നോളം സിനിമകൾക്ക് തിരക്കഥ ഒരുക്കുകയും അതിലൊരു ചിത്രത്തിൽ നായകനായി അഭിനയിക്കുകയും ചെയ്തിരുന്നു. അങ്ങനെ വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി വിഷ്ണു മാറി. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് നടൻ വിവാഹിതനാവുന്നത്.

Advertisement

Also Read
വീണ്ടും ഒന്നിച്ച് ഭാവനയും റിമി ടോമിയും, സൗഹൃദം പിരിയാത്ത താരസുന്ദരിമാരെ സ്‌നേഹം കൊണ്ടുമൂടി ആരാധകർ

മാസങ്ങൾക്കുള്ളിൽ ഒരു ആൺ കുഞ്ഞ് ജനിക്കുകയും ചെയ്തു. മകൻ ആദവിനെ കുറിച്ചും ഭാര്യ ഐശ്വര്യയെ കുറിച്ചുമാണ് കന്യക മാഗസിന് നൽകിയ അഭിമുഖത്തിലൂടെ വിഷ്ണു ഉണ്ണികൃഷ്ണൻ വ്യക്തമാക്കുന്നത്. തന്റെ സിനിമകൾ മുഴുവനും കാണാത്തത് കൊണ്ടാവും ഐശ്വര്യ വിവാഹത്തിന് സമ്മതിച്ചതെന്നാണ് നടൻ പറയുന്നത്.

ഐശ്വര്യ എന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ടാവില്ല. ഞാൻ തമാശയ്ക്ക് ചോദിക്കാറുണ്ട്. എല്ലാ സിനിമയും കാണാത്തത് കൊണ്ടാവും നീ കല്യാണത്തിന് സമ്മതിച്ചതെന്ന്. വിവാഹശേഷം എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഐശ്വര്യയുടെയും പിന്തുണയുണ്ട്. ഷൂട്ടിങ്ങിന് പോയി കഴിഞ്ഞാൽ ദിവസങ്ങളോളം വീട്ടിൽ വരാൻ പറ്റില്ലല്ലോ.

എന്നാലും പരിഭവമൊന്നും കാണിക്കാതെ പരിപൂർണ സപ്പോർട്ടാണ്. അച്ഛനമ്മമാരും രണ്ട് ചേച്ചിമാരും അളിയന്മാരും അവരുടെ കുട്ടികൾ ഒക്കെയടങ്ങുന്നതാണ് കുടുംബം. എല്ലാവരും ഇടയ്ക്കിടെ ഒത്ത് കൂടാറുണ്ട്. ബിപിൻ എന്നൊരു സുഹൃത്ത് ഇല്ലായിരുന്നെങ്കിൽ തിരക്കഥാരചനയെ കുറിച്ച് ഞാൻ ചിന്തിക്കുകയേ ഇല്ലായിരുന്നു. കാരണം വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ.

Also Read
വീണ്ടും ഒന്നിച്ച് ഭാവനയും റിമി ടോമിയും, സൗഹൃദം പിരിയാത്ത താരസുന്ദരിമാരെ സ്‌നേഹം കൊണ്ടുമൂടി ആരാധകർ

ഞങ്ങൾക്ക് രണ്ട് പേർക്കും കൂടി ഒരു കോമൺ ഫ്രണ്ട് ഉണ്ട്. ശ്രീനാഥ്, അവൻ എന്റെ ക്ലാസ്മേറ്റും ബിപിന്റെ അയൽവാസിയുമാണ്. ശ്രീനാഥിന്റെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പ്രോഗ്രാമിന് മിമിക്രിക്കാരനായ എന്നെ വിളിച്ച് കൊണ്ട് പോയതാണ്. അവിടെ ചെന്നപ്പോൾ അവൻ പറഞ്ഞു, എടാ എന്റെ ഇവിടുത്തെ കൂട്ടുകാരനുണ്ട്. ബിപിൻ നമുക്ക് മൂന്ന് പേർക്കും കൂടി ഗ്രൂപ്പായിട്ട് ചെയ്യാമെന്ന് പറഞ്ഞു.

അങ്ങനെ ഗ്രൂപ്പായി, സ്‌കീറ്റായി, മിമിക്രിയും ഒക്കെ ചെയ്തത് വൻ വിജയമായിരുന്നു. അന്ന് തുടങ്ങിയതാണ് ബിപിനുമായിട്ടുള്ള സൗഹൃദം. ശ്രീനാഥ് വേറെ ജോലിയ്ക്ക് പോയെങ്കിലും ഞാനും ബിപിനും മിമിക്രിയിൽ തുടർന്നു. ഞങ്ങളൊന്നിച്ച് ഒരു ട്രൂപ്പ് തുടങ്ങുകയും ചെയ്തു. അതേ സമയം സിനിമയിൽ നടനാവാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന വിഷ്ണു വ്യക്തമായ മറുപടിയാണ് നൽകിയിരിക്കുന്നത്.

സിനിമയാണ് ഏറ്റവും കൂടുതൽ സന്തോഷം. ഇപ്പോൾ ഫാമിലിയോട് കൂടി ഇരിക്കുന്നതാണ് മറ്റൊരു സന്തോഷം. മകൻ ആദവിന് ഇപ്പോൾ ആറ് മാസം പ്രായമായി. അച്ഛനാവുക എന്നത് ജീവിതത്തിന്റെ പുതിയൊരു മുഖണാണല്ലോ. വീട്ടിലുള്ളപ്പോൾ ഭയങ്കര രസമാണ്. മോനെ കളിപ്പിച്ചിരിക്കും. തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം മുതലേ വീട്ടുകാരുടെ പിന്തുണയുണ്ട്. ഇതുവരെയും എതിർപ്പൊന്നും ഉണ്ടായിട്ടില്ല.

എതിർക്കാൻ മാത്രം കുറ്റകരമായിട്ടൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ. ചെറിയ കൂട്ടായ്മയിലും ഉത്സവങ്ങളിലും ഒക്കെ ഞാൻ പ്രോഗ്രാം ചെയ്യുമ്പോൾ കൈയ്യടി കിട്ടുന്നതും എല്ലാവരുടെയും സ്നേഹവും പാരിതോഷികം ലഭിക്കുന്നതുമെല്ലാം അവർക്ക് സന്തോഷമാണ്. അതുപോലെ തന്നെയാണ് നാട്ടുകാരും. സിനിമയിൽ വരുന്നതിന് മുൻപ് തന്നെ വളരെ സഹകരിച്ചാണ് സൂഹൃത്തുക്കളും നാട്ടുകാരുമെല്ലാം പെരുമാറുന്നതെന്നും വിഷ്ണു ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

Also Read
ഇവിടെ ഇങ്ങനെ കമന്റിട്ടിട്ട് ആ ലൗഡ്സ്പീക്കറിൽ പോയി കുറ്റം പറയണം കെട്ടോ, രചന നാരയാണൻകുട്ടിയുടെ കാളി ചിത്രങ്ങൾക്ക് കമന്റിട്ട സ്നേഹയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

Advertisement