ഇവിടെ ഇങ്ങനെ കമന്റിട്ടിട്ട് ആ ലൗഡ്സ്പീക്കറിൽ പോയി കുറ്റം പറയണം കെട്ടോ, രചന നാരയാണൻകുട്ടിയുടെ കാളി ചിത്രങ്ങൾക്ക് കമന്റിട്ട സ്നേഹയെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

46

2001 ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് രചന നാരായാണൻകുട്ടി. പിന്നീട് ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത താരം മിനിസ്‌ക്രീനീലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തുകയായിരുന്നു. ടെലിവിഷിലും സിനിമയിലും ഒരേ സമയം നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി.

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ താരത്തിന് ആയിരുന്നു.
മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലൂടെയായിരുന്നു രചന നാരായണൻകുട്ടിയുടെ മടക്കം. ഈ പരമ്പരയിലൂടെ ശ്രദ്ധേയയായ രചന പിന്നീട് ജയറാമിന്റെ നായകയായി ലക്കിസ്റ്റാർ എന്ന സിനിമയിലേക്ക് എത്തുക ആയിരുന്നു.

Advertisement

പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻകുട്ടി അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരമാണ് രചന തന്റെ പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും എല്ലാം തന്നെ താരം ആരാധകരുമായി ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്.

Also Read
എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

ഇപ്പോഴിതാ ഭദ്രകാളി തീമിലുള്ള ഫോട്ടോഷൂട്ടിൽ തിളങ്ങുകയാണ് രചന നാരായണൻകുട്ടി. കഴുത്തിൽ നാരങ്ങ മാലയും, ദേഹം മുഴുവനും നീല നിറം പൂശി, കൈയിൽ കാൽത്തളയും പിടിച്ച് ചുവന്ന വസ്ത്രം ധരിച്ചുള്ള രചനയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. വിജയദശമിയോട് അനുബന്ധിച്ചാണ് ചിത്രങ്ങൾ എത്തിയത്. താരങ്ങളും ആരാധകരുമായി നിരവധി പേരാണ് രചനയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തുന്നത്.

ലവ് ഇമോജികളുമായി എത്തിയ നടി സ്നേഹ ശ്രീകുമാറിന്റെ കമന്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. രചന പങ്കുവച്ച എല്ലാ ചിത്രങ്ങൾക്കും കമന്റുമായി സ്നേഹ എത്തിയിട്ടുണ്ട്. ഒരു കമന്റിന് വന്ന മറുപടിയാണ് ശ്രദ്ധ നേടുന്നത്. ആ ഇവിടെ ലവ് ഇമോജി കമന്റ് ഇട്ടിട്ട്, ആ ലൗഡ്സ്പീക്കറിൽ ചെന്നിരുന്നു കുറ്റം പറയണം കെട്ടോ എന്നാണ് സ്നേഹയുടെ കമന്റിന് ആർ. മൈക്കൽ എന്ന അക്കൗണ്ടിൽ നിന്നുമെത്തിയ മറുപടി.

Also Read
എനിക്ക് ചട്ടിപ്പത്തിരിയും മുട്ടപ്പോളയും ബിരിയാണിയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി, ഒരു ജോലിക്കാരിയെ വച്ചാൽ പോരെയെന്ന് നവ്യാ നായർ, തേഞ്ഞൊട്ടി ഷാഫി

നേരത്തെ ശ്രിദ്ധ, എസ്തർ എന്നീ താരങ്ങളുടെ ഫോട്ടോഷൂട്ടിനെ വിമർശിച്ച ലൗഡ്സ്പീക്കർ പരിപാടി വിവാദത്തിൽ ആയിരുന്നു. നടി രശ്മിയും സ്‌നേഹയും സിനിമാലോകത്ത് നടക്കുന്ന വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരിപാടിയാണ് ലൗഡ് സ്പീക്കർ. താൻ വ്യക്തിപരമായി ആരെയും അപമാനിച്ചിട്ടില്ല. ആ പ്രോഗ്രാമിൽ തങ്ങൾ അവതരിപ്പിക്കുന്ന സുശീല, തങ്കു എന്നിവരാണ് അഭിപ്രായങ്ങൾ പറഞ്ഞത് എന്നാണ് സ്നേഹ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയത്.

Advertisement