എപ്പോഴുമുള്ള എന്റെ മൂഡ്, സിമ്മിങ്ങ് പൂളിൽ കാമുകന് ഒപ്പമുള്ള ചിത്രവുമായി രഞ്ജിനി ഹരിദാസ്, കമന്റുകളുമായി സഹപ്രവർത്തകരും ആരാധകരും

193

സാഹസികന്റെ ലോകം എന്ന ഏഷ്യാനെറ്റിലെ ടിവി പ്രോഗ്രാമിലൂടെ എത്തി പിന്നീട് മലയാളികൾക്ക് ഏറെ സുപരിചിതയായി മാരിയ താരമാണ് രഞ്ജിനി ഹരിദാസ്. അവതാരകയായും നടിയായും രഞ്ജിനി മലയാളികളെ അമ്പരപ്പിക്കുകയായിരുന്നു.

ഏഷ്യാനെറ്റിലെ തന്നെ ഐഡിയ സ്റ്റാർ സിംഗർ സംഗീത റിയാലിറ്റി ഷോയുടെ അവതാരികയായിട്ടാണ് രഞ്ജിനി ശ്രദ്ധേയയാത്. അവതരണ ശൈലിയിൽ രഞ്ജിനി ഹരിദാസ് കൊണ്ടുവന്ന മാറ്റം ഇരു കൈകളും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. എന്നാൽ പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ താരം ഇടം പിടിച്ചിട്ടുണ്ട്.

Advertisement

രഞ്ജിനിയുടെ അവതരണം ഇല്ലാതെ ഒരു ഷോ പോലും മുന്നോട്ട് പോകില്ല എന്ന അവസ്ഥയായിരുന്നു ഒരു കാലത്ത് മലയാളത്തിലുണ്ടായിരുന്നത്. പലപ്പോഴും ഇംഗ്ലീഷും മലയാളവും കലർത്തിയുള്ള സംസാരത്തിലൂടെ സോഷ്യൽ മീഡിയയിൽ രഞ്ജിനി വലിയ ചർച്ചയായിരുന്നു. ആദ്യം ഒന്നും ഈ അവതരണ ശൈലി പലർക്കും ദഹിച്ചില്ലെങ്കിലും പിന്നീട് അങ്ങോട്ട് രഞ്ജിനിയുടെ പാത പിന്തുടരുകയാണ് മറ്റുള്ളവർ ചെയ്തത്.

Also Read
എനിക്ക് ചട്ടിപ്പത്തിരിയും മുട്ടപ്പോളയും ബിരിയാണിയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി, ഒരു ജോലിക്കാരിയെ വച്ചാൽ പോരെയെന്ന് നവ്യാ നായർ, തേഞ്ഞൊട്ടി ഷാഫി

ബിഗ്സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ കാമുകൻ ശരത് പുളിമൂടിന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ്‌രഞ്ജിനി ഹരിദാസ്.

തന്റെ എപ്പോഴുമുള്ള മൂഡ് എന്ന് പറഞ്ഞാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തത്. സിമ്മിങ്ങ് പൂളിൽ നിന്നുള്ള ചിത്രമാണ് രഞ്ജിനി പോസ്റ്റ് ചെയ്തിരിക്കുന്ന. ചിത്രതിനു താഴെ സുഹൃത്തുക്കളായ പൂർണ്ണിമ ഇന്ദ്രജിത്, രചന നാരായണൻകുട്ടി തുടങ്ങിയവർ കമന്റ് ചെയ്തിട്ടുണ്ട്. അടുത്തിടെയായിരുന്നു രഞ്ജിനിയുടെ ജന്മദിനം. ആ ജന്മദിനവും കാമുകൻ ശരതത്തിനൊപ്പമാണ് ആഘോഷിച്ചത്.

വളരെ ലളിതമായ പിറന്നാൾ ആഘോഷമായിരുന്നു രഞ്ജിനി ഹരിദാസിന്. അമ്മൂമ്മയുടെ വിയോഗം മൂലം പിറന്നാൾ ആഘോഷം വെറുമൊരു കേക്ക് മുറിക്കൽ മാത്രമായൊതുങ്ങി. കാമുകൻ ശരത് പുളിമൂടിനൊപ്പം കേക്ക് മുറിക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങൾ കൂട്ടുകാരി കൂടിയായ രഞ്ജിനി ജോസ് ആണ് അന്ന് പോസ്റ്റ് ചെയ്തത്. ഇത് ആരാധകർ വൈറലാക്കുകയും ചെയ്തിരുന്നു.

Also Read
ദേവതയല്ലൊരു വിഗ്രഹമല്ലവതാരവുമല്ല വെറും ‘തരുണി’, വൈറലായി സിതാര കൃഷ്ണകുമാറിന്റെ കിടിലൻ വീഡിയോ, ആരാധകർക്ക് നന്ദിയറിച്ച് താരം

Advertisement