Home Entertainment

എനിക്ക് ചട്ടിപ്പത്തിരിയും മുട്ടപ്പോളയും ബിരിയാണിയും ഉണ്ടാക്കി തരാൻ പോരുന്നോ എന്ന് കൊല്ലം ഷാഫി, ഒരു ജോലിക്കാരിയെ വച്ചാൽ പോരെയെന്ന് നവ്യാ നായർ, തേഞ്ഞൊട്ടി ഷാഫി

368

2001 ൽ സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്ത് ഇറങ്ങിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായി കയായി വെള്ളിത്തിരയിൽ എത്തിയ നടി ചെറിയ സമയം കൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പ്പെട്ട നായികയായി മാറിയ നടിയാണ് നവ്യ നായർ. മലയാളത്തിൽ പുറത്ത് ഇറങ്ങിയ നവ്യയുടെ ചിത്രങ്ങളെല്ലാം വൻ വിജയമായിരുന്നു. ഇന്നും നന്ദനത്തിലെ ബാലമണിയും കല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ കഥാപാത്രങ്ങളെല്ലാംപ്രേക്ഷ കരുടെ ഇടയിൽ ചർച്ച വിഷയമാണ്.

പ്രേക്ഷകരുടെ ഇടയിൽ ഈ കഥാപാത്രങ്ങൾ എപ്പോഴും ശ്രദ്ധിക്കപ്പെടുന്നുമുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നഡയിലും നടി സജീവമായിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരെ സൃഷ്ടിക്കാൻ നാവ്യയ്ക്ക് കഴിഞ്ഞിരുന്നു. തമിഴിനെ ക്കാളും കന്നഡയിലായിരുന്നു നവ്യ അധികം സിനിമ ചെയ്തത്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം നൃത്തത്തിൽ സജീവമായിരുന്നു.

Advertisements

ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് മടങ്ങി എത്തിയിരിക്കുകയാണ്. സിനിമയിൽ സജീവമായി നിൽക്കുമ്പോ ഴായിരുന്നു നവ്യ വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിന് ചെറിയ ഇടവേള നൽകുകയായിരുന്നു. ഇത് നവ്യയുടെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പ്രേക്ഷകരുടെ നിരാശ യൊക്കെ മാറ്റി കൊണ്ടായിരുന്നു നടിയുടെ രണ്ടാം വരവ്.

Also Read
ദേവതയല്ലൊരു വിഗ്രഹമല്ലവതാരവുമല്ല വെറും ‘തരുണി’, വൈറലായി സിതാര കൃഷ്ണകുമാറിന്റെ കിടിലൻ വീഡിയോ, ആരാധകർക്ക് നന്ദിയറിച്ച് താരം

മടങ്ങി വരവിൽ മിനിസ്‌ക്രീനിലും നടി സജീവമാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയി ഷോയായ സ്റ്റാർമാജിക്കിലെ സ്ഥിരം അതിഥിയാണ് താരം. ഷേയിൽ എത്തിയ തോടെ നടിക്ക് ആരാധകരുടെ എണ്ണംകൂടിയിരിക്കുകയാണ്. മത്സരാർഥി കൾക്കൊപ്പം നവ്യയും രസകരമായ ഗെയിമുകളിൽ കൂടാറുണ്ട്. അഭിനേത്രി നർത്തകി എന്നതിൽ ഉപരി മിമിക്രിയും നന്നായി കൈകാര്യം ചെയ്യുന്ന താരമാണ് നവ്യ.

സ്റ്റാർ മാജിക് ഷോയിൽ കാവ്യ മാധവനെ നടി അനുകരിച്ച് കാണിച്ചിരുന്ന. നടൻ സലിംകുമാർ എത്തിയ എപ്പി സോഡിലാണ് നടി കാവ്യയെ അനുകരിച്ചത്. വളരെ മികച്ച രീതിയിൽ തന്നെ ശബ്ദം എടുക്കുകയും ചെയ്തു. കാവ്യ ഇത് കാണുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് ആമുഖമായി പറഞ്ഞ് കൊണ്ടാണ് നവ്യ ശബ്ദം അനുകരിച്ചത്.

ഇപ്പോഴിതാ ഒരു ടിവി പ്രോഗ്രാമിൽ മാപ്പിളപ്പാട്ട് കലാകാരൻ കൊല്ലം ഷാഫിയുടെ സ്ത്രീവിരുദ്ധമായ ചോദ്യങ്ങൾക്ക് നവ്യാ നായർ മറുപടി നൽകുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രോഗ്രാമിൽ ഷാഫി ഒരു പെൺകുട്ടിയോട് ചോദിച്ച ചോദ്യത്തിന് ആയിരുന്നു നവ്യാ നായരുടെ മറുപടി. എനിക്ക് ഇടയ്ക്കിടയ്ക്ക് മുട്ടപ്പോള ഉണ്ടാക്കിത്തരാനും ചട്ടിപ്പത്തിരിയുണ്ടാക്കി തരാനും വെള്ളിയാഴ്ച മാത്രം നല്ല പോത്തിന്റെ ബിരിയാണി ഉണ്ടാക്കാനും നീ വരുന്നോ, എന്നായിരുന്നു ഷാഫിയുടെ ചോദ്യം.

എന്നാൽ ഷാഫിയുടെ ചോദ്യത്തിന് ഉരുളയ്ക്കുപ്പേരി പോലെയായിരുന്നു നവ്യാ നായർ മറുപടി പറഞ്ഞത്. അതിന് വീട്ടിലൊരു ജോലിക്കാരിയെ വെച്ചാൽ പോരെ ഷാഫീ എന്നായിരുന്നു നവ്യയുടെ മറുപടി. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഷാഫിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും നവ്യയുടെ മറുപടിയ്ക്കാണ് കൂടുതൽ സ്വീകാര്യത ലഭിയ്ക്കുന്നത്.

Also Read
വണ്ടി ഇടിച്ചിട്ട് നിർത്താതെ പോയി എന്ന ഒരു തെറ്റുമാത്രമേ ഞാൻ ചെയ്തിട്ടുള്ളു, പേടിച്ചിട്ടാണ് നിർത്താതെ പോയത്, അവരോട് ഞാൻമാപ്പ് പറഞ്ഞിരുന്നു; വിശദീകരണവുമായി ഗായത്രി സുരേഷ്

Advertisement