Home Entertainment Celebrities

ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും എന്ന് കമന്റ്, മറുപടിയുമായി എലീന പടിക്കൽ

192

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത റിയാലിറ്റ് ഷോയായ ബിഗ്ബോസിൽ എത്തിയതോടെയാണ് അവതാരകയും നടിയുമായ എലീന പടിക്കൽ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ എന്ന പരമ്പരയിലൂടെ മലയാള മിനിസ്‌ക്രീൻ പ്രേഷകരുടെ മുന്നിലെത്തിയ താരമാണ് എലീന. അവതാരകയായും നടിയായുമൊക്കെയായി താരം തിളങ്ങിയിരുന്നു.

കഴിഞ്ഞ ദിവസമാണ് എലീനയുടെ വിവാഹവാർത്ത സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ആറു വർഷം നീണ്ട പ്രണയത്തിനു ഒടുവിൽ ആണ് എലീന വിവാഹിത ആകുന്നത്. . ഒരു ചാനൽ പരിപാടിക്ക് ഇടയിൽ ആണ് വിവാഹ വാർത്തയെ കുറിച്ച് എലീന വാചാല ആയത്. 15 വയസ്സിൽ തുടങ്ങിയ പ്രണയമാണ്, 21 ആയപ്പോൾ പൂവണിയുന്നത്.

Advertisements

അടുത്തിടെ എലീന പങ്കെടുത്ത ഒരു ഷോയിൽ വച്ചാണ് എലീനയുടെ വിവാഹക്കാര്യം ചർച്ച ആയത്. ബിഗ് ബോസിലെത്തിയതിന് ശേഷം ഫുക്രുവും എലീനയും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. ഇതിനിടയിൽ ആണ് ഇപ്പോൾ എലീനയുടെ വിവാഹവാർത്ത പുറത്തുവരുന്നത്.

വീട്ടുകാർ സമ്മതിച്ചാൽ മാത്രമേ ഞങ്ങൾ മുന്നോട്ട് പോവുള്ളൂവെന്ന് ബിഗ് ബോസിൽ വച്ച് എലീന വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശി ആയ രോഹിത് പി നായരാണ് എലീനയുടെ ഭാവി വരൻ. ഹിന്ദുവാണ്, ഇന്റർകാസ്റ്റ് മാര്യേജാണ്. എന്റെ പ്രായമാണ് പുള്ളിക്കും.

എഞ്ചിനീയറാണെങ്കിലും ഇപ്പോൾ ബിസിനസിൽ സജീവമാണ് എന്നും എലീന വ്യക്തമാക്കിയിരുന്നു. എന്നാൽ വിവാഹവാർത്ത എത്തിയതോടെ താരത്തെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തുന്നുണ്ട്.
ഇതുപോലേ കുറെ ഇറങ്ങി തിരിക്കും അവസാനം ഒക്കത്തു ഒരെണ്ണം ആകുമ്പോൾ അവൻ വേറെ ഒന്നിന്റെ കൂടെ പോകും എന്ന് തുടങ്ങുന്ന ഒരു അഭിപ്രായം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആയത്.

കമന്റ് പങ്കിട്ട വ്യക്തിക്ക് നേരെ നിരവധി ആഭിപ്രായങ്ങൾ ഉയർന്നുവന്നതോടെ എലീനയും കമന്റുമായി രംഗത്ത് എത്തി. എല്ലാവിധ ബഹുമാനത്തോടെയും പറയട്ടെ സർ, അങ്ങനെ എല്ലാവരെയും പോലെ ഇറങ്ങി തിരിച്ച അല്ല ഞാൻ. നല്ലത് പോലെ ആലോചിച്ചു മാതാപിതാക്കളുടെ അനുവാദത്തോടെയാണ് ഞാൻ തീരുമാനം എടുത്തത്.

പിന്നെ എനിക്ക് നേരെ ഒരു വിരൽ ചൂണ്ടുമ്പോൾ ചിന്തിക്കുക, ബാക്കി ഉള്ള വിരലുകൾ ആരുടെ നേരെ ആണ് എന്ന്, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് എലീന പടിക്കൽ എന്ന പ്രൊഫൈലിൽ നിന്നുള്ള മറുപടി എത്തിയത്.

അതേ സമയം ബിഗ്‌ബോസ് ഷോയിൽ വെച്ച് മറ്റൊരു മത്സരാർത്ഥിയായ ഫക്രുവുമായി താരം പ്രണയത്തിൽ ആണെന്ന തരത്തിലെ ഗോസിപ്പുകളും ഉയർന്നു വന്നിരുന്നു. എന്നാൽ പരിപാടിയിൽ നിന്ന് പുറത്ത് വന്നതിനു ശേഷം എലീന ഈ വാർത്ത നിരസിച്ചിരുന്നു.

തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും ഇങ്ങനെയൊക്കെ വാർത്ത പ്രചരിക്കുന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ ഇവരുടെ പ്രണയത്തിനു ഇരു വീട്ടുകാരും ഗ്രീൻ സിഗ്‌നൽ നൽകിയിരിക്കുകയാണ്. ഇതോടെ തന്റെ പ്രിയതമനെ കുറിച്ചുള്ള വിവരങ്ങളും എലീന പുറത്ത് വിട്ടിരിക്കുകയാണ്.

ഞങ്ങൾ രണ്ടുപേരും രണ്ടു വ്യത്യസ്ത മതക്കാർ ആണ്. അത് തന്നെയായിരുന്നു വീട്ടുകാരുടെ പ്രശ്‌നവും. എന്നാൽ ഇപ്പോൾ അവരുടെ എതിർപ്പുകൾ ഒക്കെ മാറി അവർ ഹാപ്പിയായി. കോഴിക്കോട് സ്വദേശിയായ രോഹിത്ത് നായർ ആണ് തന്റെ ജീവിതപങ്കാളിയാകാൻ പോകുന്നതെന്നും എഞ്ചിനീയറിംഗ് കഴിഞ്ഞു രോഹിത് ഇപ്പോൾ സ്വന്തമായി ബിസിനെസ്സ് നടത്തുകയാണെന്നും എലീന പറഞ്ഞു.

Advertisement