Home Entertainment

അദ്ദേഹത്തെ കാണാൻ ആഗ്രഹം തോന്നുമ്പോൾ വീട്ടിലേക്കോ ഷൂട്ടിങ്ങ് സെറ്റിലേക്കോ പോകും: മമ്മൂട്ടിയുമായുള്ള ബന്ധം വെളിപ്പെടുത്തി സുരാജ് വെഞ്ഞാറമൂട്

233

മിമിക്രി രംഗത്ത് നിന്നുമെത്തി മലയാളികളുടെ പ്രിയനടനായി മാരിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ചെറിയ വേഷങ്ങളിലൂടെ എത്തി ഹാസ്യകഥാപാത്രങ്ങളും ഗൗരവമുള്ള കഥാപാത്രങ്ങളും ഒരു പോലെ ചെയ്ത് സുരാജ് പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങാറുണ്ട്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട സിനിമാ അനുഭവങ്ങളെക്കുറിച്ച് പറയുകയാണ് സുരാജ് വെഞ്ഞാറമൂട്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള സിനിമാ അനുഭവങ്ങളും സുരാജ് അഭിമുഖത്തിൽ പങ്കുവെക്കുന്നു. സ്റ്റാർ ആൻഡ് സ്‌റ്റൈൽ മാഗസിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു സുരാജിന്റെ വെളിപ്പെടുത്തൽ.

Advertisements

തന്റെ വിവാഹം കഴിഞ്ഞയുടനെയാണ് രാജമാണിക്യത്തിന്റെ സെറ്റിലേക്ക് പോയതെന്നും പൊള്ളാച്ചിയിൽ വെച്ചുള്ള ഷൂട്ടിങ്ങ് താൻ ആസ്വദിച്ചുവെന്നും സുരാജ് പറയുന്നു. സിനിമയുടെ ചർച്ചകൾ നടക്കുന്ന സമയത്താണ് മമ്മൂട്ടിയോട് അടുപ്പത്തിലാവുന്നതെന്നും പിന്നീട് മായാവിലേക്ക് തന്നെ തെരഞ്ഞെടുത്തത് മമ്മൂട്ടിയാണെന്നും സുരാജ് പറയുന്നു.

Also Read
അവിടെ എത്തി ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ മൊത്തം ഒരു ഷോക്കായിരുന്നു: മോഹൻലാലിനെ കാണാനായി ബാംഗ്ലൂർ വരെ പോയ സാഹസിക കഥ പറഞ്ഞ് ആതിര മാധവ്

മമ്മൂട്ടിയെ എപ്പോഴെങ്കിലും കാണാൻ ആഗ്രഹം തോന്നുമ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കോ ഷൂട്ടിങ്ങ് സെറ്റിലേക്കോ പോവാറാണ് പതിവെന്നും സുരാജ് പറഞ്ഞു. ഞാൻ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടുമ്പോഴെല്ലാം അദ്ദേഹത്തിൽ നിന്ന് അഭിനന്ദനങ്ങൾ എത്തുമായിരുന്നു.

ദേശീയ പുരസ്‌കാരം ലഭിച്ചപ്പോൾ അദ്ദേഹത്തിൽ നിന്ന് ലഭിച്ച വാക്കുകൾ ഇന്നും ഓർമയിലുണ്ട്. കുട്ടൻപിള്ളയുടെ ശിവരാത്രിയിലും ആൻഡ്രോയിഡ് കുഞ്ഞപ്പനിലുമെല്ലാം പ്രായം ചെന്ന വേഷത്തിൽ വന്നപ്പോൾ, സ്ഥിരമായാൽ വയസ്സൻ വേഷങ്ങൾ ചെയ്യുന്നത് ഗുണം ചെയ്യില്ലെന്ന് അദ്ദേഹം തമാശ രൂപേണ ഓർമിപ്പിച്ചുവെന്നും സുരാജ് പറഞ്ഞു.

മിമിക്രിപരിപാടികളുമായി ഊരു ചുറ്റുന്ന കാലത്ത് മായാവി സിനിമ വന്നപ്പോൾ അതിന്റെ പോസ്റ്ററിൽ മമ്മൂട്ടിക്കൊപ്പം പടം വന്നത് തനിക്ക് മറക്കാൻ കഴിയാത്ത അനുഭവമായിരുന്നുവെന്നും സുരാജ് വെഞ്ഞാറമൂട് അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

Also Read
അമ്മയുടെ സ്നേഹവും അച്ഛന്റെ സംരക്ഷണവും തന്നെ നൽകണം, അത് പറയുന്നത്ര എളുപ്പമല്ല: അമൃതാ സുരേഷ് പറയുന്നു

Advertisement