Home Entertainment

ഭാര്യ സുചിത്രയ്ക്ക് ഒപ്പം കിടിലൻ ഡാൻസുമായി ലാലേട്ടൻ, വൈറലായി വീഡിയോ

537

ചെയ്യുന്നതെന്തും സൂപ്പർഹിറ്റാക്കുന്ന മലയാളത്തിന്റെ സ്വന്തം താരരാജാവാണ് നടന വിസ്മയം ദ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. സിനിമകളായാലും പാട്ടായാലും ഡാൻസായാലും എന്തും അദ്ദേഹത്തിന് വളരെ ഈസിയാണ്.

അതേ പോലെ നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരൻ കൂടിയാാണ് മോഹൻലാൽ. വിസ്മയാഭിനയത്തിന്റെ ലാലിത്തത്തെ ലാളിത്യം കൊണ്ട് നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് അദ്ദേഹം.

Advertisements

പ്രായത്തിൽ മുതിർന്നവർക്ക് പോലും അദ്ദേഹ ലാലേട്ടനാകുന്നത് തിരശ്ശീലയിൽ പകർന്നാടിയ കഥാപാത്രങ്ങളുടെ അഭിനയ പൂർണത കൊണ്ട് മാത്രമല്ല. പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടുപോലും ഹൃദയത്തോട് അടുത്തു നിൽക്കുന്നയാൾ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തതാണ് ആ വിളിപ്പേര്.

എന്നാൽ ഇപ്പോൾ മോഹൻലാൽ ഭാര്യ സുചിത്രയ്ക്ക് ഒപ്പം ചുവട് വയ്ക്കുന്ന ഡാൻസ് വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹ റിസപ്ഷനാണ് ലാലേട്ടനും സുചിത്രയും നൃത്തം ചെയ്യുന്നത്.

കുടുംബസമേതമാണ് മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ മകൾ അനിഷയുടെ വിവാഹത്തിന് പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് മോഹൻലാലിന്റെയും കുടുംബത്തിന്റെയും നൃത്തമാണ് വൈറലാകുന്നത്.

മോഹൻലാലും ഭാര്യ സുചിത്രയും മക്കളായ പ്രണവും വിസ്മയയും നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. നിരവധി താരങ്ങളും ഇവർക്കൊപ്പം ചുവടുവെയ്ക്കുന്നുണ്ട്. വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇൻസ്റ്റഗ്രാമിൽ നസ്രിയയുടെ ഫാൻ പേജുകളിലൊന്നിലാണ്.

നിർമ്മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂർ മോഹൻലാലിന്റെ സന്തത സഹചാരിയും മനസ്‌ക്ഷി സൂക്ശിപ്പുകാരൻ കൂടിയാണ്. മെഗാസ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങളും വിവാഹ ശേഷം നടന്ന ഫൻഷനിൽ പങ്കേടുത്തിരുന്നു.

Advertisement