Home Entertainment Celebrities

പറ്റില്ലെന്ന് പറയാൻ പലപ്പോഴും ആയില്ല, അങ്ങനെയാണ് അതൊക്കെ ചെയ്യേണ്ടി വന്നത്: വെളിപ്പെടുത്തലുമായി ചിത്ര

16022

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ആട്ടക്കലാശം എന്ന സിനിമയിൽ കൂടി അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ചിത്ര. പിന്നീട് സൂപ്പർസ്റ്റാറുകളുടെയെല്ലാം നായികയായും സഹനടിയായും മലയാള സിനിമയിൽ ചിത്ര നിരവധി വേഷങ്ങൾ ചെയ്തു ചിത്ര.

വിവാഹ ശേഷം സിനിമ വിട്ട ചിത്ര ഇപ്പോൾ കുടുംബത്തോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ താൻ നേരിട്ട ഒരു മോശം അനുഭവത്തെ പറ്റി പറയുകയാണ് ചിത്ര.താനൊക്കെ സജീവമായിരുന്ന സമയത്തൊക്കെ സിനിമ സൈറ്റുകളിൽ മോശമായ പല സംഭങ്ങളും നടക്കാറുണ്ടെന്നു ചിത്ര പറയുന്നു.

Advertisements

എന്നാൽ അതിനൊക്കെ ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നു. ഞാൻ അങ്ങനെ ആരോടും മിണ്ടാത്ത പ്രകൃതം ആയിരുന്നുവെന്നും ചിത്ര വ്യക്തമാക്കുന്നു. എന്റെ സിനിമ ജീവിതത്തിൽ ‘നാണമാകുന്നു മേനി നോവുന്നു എന്ന ഗാനം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. മോഹൻലാലിന്റെയും തുടക്കകാലത്തായിരുന്നു ആ ഗാനം പുറത്തിറങ്ങയത്.

പ്രേംനസീർ സാർ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജൻ വേഷമാണ് മോഹൻലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രത്തെ ആണ് ഞാൻ ചിത്രത്തിൽ ചെയ്തിരുന്നത്. ഞങ്ങൾ ഏറെ ആസ്വദിച്ചാണ് ആ ഗാനത്തിൽ അഭിനയിച്ചത്. അങ്ങനെ പതിനാറ് വർഷങ്ങളോളം സിനിമയിൽ നിന്നു.

വിവാഹശേഷവും സിനിമയിൽ അഭിനയിച്ചുവെങ്കിലും ഇപ്പോൾ വർഷങ്ങൾ കൊണ്ട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. അതേ സമയം ചെറിയ വേഷങ്ങളിൽ പോലും താൻ സിനിമയിൽ എത്താൻ ഉണ്ടായ കാരണവും ചിത്ര തുറന്നു പറയുന്നു.

നെഗറ്റിവ് ഷെയ്ഡ് ഉള്ള സിനിമകളിൽ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടാൻ സിനിമകളിലെ തിരഞ്ഞെടുപ്പുകളിലുള്ള പാളിച്ചകൾ കാരണമായി. മലയാള സിനിമയിൽ ചെറുതാണെങ്കിലും ശക്തമായ കഥാപാത്രത്തെയാകും അവതരിപ്പിക്കുക. കുറച്ച് സിനിമകളിൽ ഒരേപോലെയുള്ള കഥാപാത്രങ്ങൾ സ്ഥിരമായി ചെയ്തിട്ടുണ്ട്.

ചില സിനിമകളിൽ ഒന്നോ രണ്ടോ സീനുകളിൽ മാത്രമായും അഭിനയിച്ചിട്ടുള്ളത്. ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ നമ്മളും സംവിധായകരുമായി ഒരു സൗഹൃദം ഉണ്ടാകും. അദ്ദേഹത്തിന്റെ അടുത്ത സിനിമയിൽ ഗസ്റ്റ് റോൾ ചെയ്യാമോ എന്ന് ചോദിക്കുമ്പോൾ പലപ്പോഴും പറ്റില്ലെന്ന് പറയാനാകില്ല. അങ്ങനെയാണ് ഒരുപാട് ചെറിയ റോളുകൾ ചെയ്യേണ്ടി വന്നിട്ടുള്ളതെന്നും ചിത്ര വ്യക്തമാക്കുന്നു.

Advertisement