പുതുവത്സരത്തിൽ തലകുത്തി നിന്ന് സംയുക്ത വർമ്മ, താരം പോസ്റ്റ് ചെയ്ത പുതിയചിത്രം കണ്ട് കണ്ണുതള്ളി ആരാധകർ

687

മലയാള സിനിമയിലെ ഒരുകാലത്തെ സൂപ്പർ നായികയായിരുന്നു നടി സംയുക്ത വർമ്മ. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങളിലൂടെയായിരുന്നു താരം സിനിമയിൽ തുടക്കം കുറിച്ചത്.

വളരെ പെട്ടെന്ന് തന്നെ സംയുകാത മലയാളികളുടെ പ്രിയനായികയായി മാറിയിരുന്നു. അതേ സയം എല്ലാതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിയുമെന്നും താരം തെളിയിച്ചിരുന്നു. മലയാളത്തിന്റെ മുൻനിര സംവിധായകർക്കൊപ്പം പ്രവർത്തിച്ച് മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന്റെ പ്രണയവും വിവാഹവും പിന്നീട് സിനിമയിൽ നിന്നുള്ള പിൻമാറ്റവും.

Advertisements

തന്റെ സ്‌ക്രീനിലെ നായകനെയായിരുന്നു സംയുക്ത വർമ്മ ജീവിതത്തിലും നായകനാക്കിയത്. പ്രണയ ചിത്രങ്ങളിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ബിജു മേനോനും സംയുക്ത വർമ്മയും പ്രണയത്തിലായത്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലേക്കും പകർത്തുകയായിരുന്നു ഇരുവരും.

തുടക്കത്തിൽ എതിർപ്പുകളുണ്ടായിരുന്നുവങ്കിലും പിന്നീട് എല്ലാവരും ഇവരുടെ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നു. വിവാഹ ശേഷമായി സിനിമയിൽ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു സംയുക്ത വർമ്മ. വിവാഹ ശേഷം രണ്ടാളും അഭിനയിക്കാൻ പോവേണ്ടതില്ലെന്നും കുടുംബ കാര്യം സുഗമമായി നടക്കാനായാണ് ആ തീരുമാനമെടുത്തതെന്നും ഇരുവരും പറഞ്ഞിരുന്നു.

മകൻ ദക്ഷ് ധാർമ്മിക് ജനിച്ചതോടെ അവന്റെ കാര്യങ്ങളുമായി തിരക്കിലാവുകയായിരുന്നു താരം. അവസരം ലഭിച്ചാൽ താൻ തിരിച്ചെത്തുമെന്ന് ഇടക്കാലത്ത് സംയുക്ത വർമ്മ പറഞ്ഞിരുന്നു. പങ്കെടുക്കുന്ന അഭിമുഖങ്ങളിലെല്ലാം ഇരുവരും തിരിച്ചുവരവിനെക്കുറിച്ചുള്ള ചോദ്യം അഭിമുഖീകരിക്കാറുണ്ട്. സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും സംയുക്ത വർമ്മയുടെ വിശേഷങ്ങളെല്ലാം പ്രേക്ഷകർ അറിയുന്നുണ്ടായിരുന്നു.

പൊതുപരിപാടികളിലും മറ്റ് ചടങ്ങുകളിലുമെല്ലാം സംയുക്ത വർമ്മയും ബിജു മേനോനും എത്താറുണ്ട്. ഇവരുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുമുണ്ട്. സിനിമയിൽ അഭിനയിച്ചിരുന്നില്ല എങ്കിലും പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു സംയുക്ത വർമ്മ. യോഗയിലും സംയുക്ത സജീവമായിരുന്നു.

തന്റെ യോഗാഭ്യാസങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കൂടി സംയുകാത ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ തല കീഴായി നിൽക്കുന്നതിന്റെ ചിത്രമായിരുന്നു താരം പുതുവത്സര ദിനത്തിൽ പങ്കുവെച്ചത്. വിശ്വാസത്തിന്റെ കുതിച്ചുചാട്ടം, നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി തടയാൻ യാതൊന്നിനും കഴിയില്ലെന്ന ക്യാപ്ഷനോടെയായിരുന്നു സംയുക്ത വർമ്മ ചിത്രം പോസ്റ്റ് ചെയ്തത്.

അതേ സമയം യോഗയിൽ ഉപരിപഠനം നടത്തുന്നതിനെക്കുറിച്ചും താരം ഇടയ്ക്ക് വെളിപ്പെടുത്തിയിരുന്നു. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അതേക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന് തോന്നിയത്. മൈസൂരിൽ പോയാണ് ഉപരിപഠനം നടത്തിയത്.

Advertisement