ഏത് രഹസ്യവും കാലം പുറത്തുകൊണ്ടുവരും, ദുരൂഹമായ നോട്ടങ്ങളുമായി ദൃശ്യം 2 ടീസർ, മണിക്കൂറുകൾക്കകം ട്രെൻഡിംഗിൽ ഒന്നാമത്

212

മലയാളം സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദൃശ്യം 2വിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെ നോട്ടങ്ങൾ മാത്രമായിട്ടാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിന്റെ അവസാന ഡയലോഗിൽ നിന്നാണ് ടീസർ തുടങ്ങുന്നത്.

പിന്നീട് പ്രധാന കഥാപാത്രങ്ങളെ കാണിക്കുന്നു. മോഹൻലാൽ, മീന, എസ്തേർ, അൻസിയ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ് ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം.

Advertisements

ചില രഹസ്യങ്ങൾ ഒരിക്കലും പുറത്തുവരാൻ പാടില്ലാത്തതാണ് പക്ഷേ കാലം ഏത് രഹസ്യവും പുറത്തുകൊണ്ടുവരും എന്ന് ടീസറിൽ പറയുന്നു. ആമസോൺ പ്രൈമിന്റെ ഔദ്യോഗിക പേജിലും മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും രാത്രി 12 മണിക്ക് പുതുവർഷ സമ്മാനമായാണ് ട്രെയിലർ എത്തിയത്.

ദൃശ്യം 2 ടീസറിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ഇതിനോടകം തന്നെ 4 ലക്ഷത്തിലധികം ആളുകളാണ് ടീസർ യൂടൂബിൽ കണ്ടുകഴിഞ്ഞിരിക്കുന്നത്.

ജോർജുകുട്ടിയും കുടുംബവും ഉടൻ ആമസോൺ പ്രൈമിലെത്തുമെന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാൽ ടീസർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല. ദൃശ്യം ഒരു തരത്തിലുള്ള ത്രില്ലർ ചിത്രമായിരുന്നു, അതിന്റെ സമയത്തിന് അത് എല്ലാവർക്കും പ്രിയപ്പെട്ടതായിരുന്നു.

ദൃശ്യം 2, ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ ഞങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു. ലോകമെമ്ബാടുമുള്ള കാഴ്ചക്കാർ ദൃശ്യത്തിന്റെ തുടർച്ചയ്ക്കായി ക്ഷമയോടെ കാത്തിരുന്നതായി നമുക്കറിയാം.

ദൃശ്യം 2 സ്നേഹത്തിന്റെ അധ്വാനമാണ്, ഞങ്ങളുടെ ആരാധകരുടെ പ്രതീക്ഷകളെ ഇതുയർത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ നിങ്ങളുടെ കുടുംബത്തോടൊപ്പം പ്രിയപ്പെട്ടവരുമൊന്നിച്ച് നിങ്ങളുടെ വീടുകളുടെ സുരക്ഷയിൽ ഇരുന്ന് തന്നെ ചിത്രത്തെ ആസ്വദിക്കൂ. ചിത്രത്തെക്കുറിച്ച് മോഹൻലാൽ പറഞ്ഞു.

2013ലാണ് മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനത്തിൽ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

നേരത്തെ തമിഴ് സൂപ്പർതാരം സൂര്യയുടെ സുരറൈ പോട്രും ഒടിടി വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കൂടാതെ നിരവധി ചിത്രങ്ങൾ ഈ വർഷം ഒടിടി പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്തു. ദൃശ്യം 2വിന് പുറമെ മരക്കാർ അറബിക്കടലിന്റെ സിഹവും മോഹൻലാലിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രമാണ്.

Advertisement