അന്ന് ബിക്കിനി അണിയുമ്പോൾ തന്റെ ശരീരത്തിലെ ആ കുറവുകൾ ഓർത്ത് സങ്കടപ്പെട്ടിരുന്നു, എന്നാൽ ഇന്നങ്ങനെയല്ല: പുതിയ ബിക്കിനി ചിത്രങ്ങളുമായി സമീര റെഡ്ഡി

977

സിനിമാ ആരാധകർക്ക് ഏറെ പ്രീയപ്പെട്ട ബോളിവുഡ് താരസുന്ദരി ആയിരുന്നു നടി സമീറ റെഡ്ഡി. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും തന്റെ സാന്നിധ്യമറിയച്ച നടി മലയാളത്തിലും അഭിനയിച്ചിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ നായികയായി ഒരുനാൾവരും എന്ന സിനിമയിലായിരുന്നു സമീറ അഭിനയിച്ചത്.

വിവാഹശേഷം സിനിമയിൽ നിന്നും മാറിനൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. താരത്തിന്റെ ഓരോ പോസ്റ്റുകളും ആരാധകർ ആഘോഷമാക്കാറുമുണ്ട്.

Advertisements

ഇപ്പോഴിതാ പ്രസവശേഷം തന്റെ ശരീരത്തെ ആഘോഷമാക്കുകയാണ് നടി. ശരീരഭാരം വർധിച്ചതിനെക്കുറിത്ത് ഒന്നുമല്ല മക്കൾക്കൊപ്പമുള്ള നല്ല നിമിഷങ്ങളെക്കുറിച്ചാണ് താരത്തിന്റെ ചിന്ത. ബോഡി പോസിറ്റിവിറ്റിയെ കുറിച്ചുള്ള നിരവധി പോസ്റ്റുകളും ഇതിനോടകം താരം പങ്കുവെച്ചിട്ടുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയ കീഴടക്കുന്നത് മക്കൾക്കൊപ്പമുള്ള ബീച്ചിലെ ആഘോഷ നിമിഷങ്ങളാണ്.
ബിക്കിനി അണിഞ്ഞ് മക്കൾക്കൊപ്പം ആഘോഷിക്കുകയാണ് താരം.പണ്ട് താൻ ബിക്കിനി അണിഞ്ഞപ്പോൾ ശരീരത്തിലെ ചെറിയ കുറവുകളെ കുറിച്ചുപോലും ബോധവതിയായിരുന്നു എന്നാണ് താരം പറയുന്നത്.

എന്നാൽ ഇന്ന് മക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ എന്നത്തേക്കാളും സന്തോഷവതിയാണെന്നും സമീറ കുറിക്കുന്നു. അടുത്ത വർഷം ശരീരസൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുമെന്നും താരം വ്യക്തമാക്കി. മക്കൾക്കൊപ്പം കടലിൽ കളിക്കുന്നതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്.

പണ്ടൊക്കെ ബീച്ചിൽ ബിക്കിനി ധരിച്ച് പോയിരുന്ന കാലം ഇപ്പോഴും ഓർക്കുന്നു. അന്ന് നല്ല ഷെയ്പുള്ള ശരീരം ഉണ്ടായിരുന്നെങ്കിലും ചെറിയ കുറവുകൾ പോലും കണ്ടെത്തി അതെക്കുറിച്ച് ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ബീച്ചിൽ എന്റെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുമ്പോൾ ഞാൻ എന്നത്തേക്കാളും സന്തോഷവതിയാണ്.

2021ൽ ഷെയ്പ്പുള്ള ശരീരം വീണ്ടെടുക്കുന്നതിനായി ശ്രമിക്കുമെങ്കിലും ഏതു രൂപത്തിലായാലും സ്വയം സ്‌നേഹിക്കണമെന്ന് ഈ നിമിഷങ്ങൾ എന്നെ ഓർമപ്പെടുത്തും. നിങ്ങളുടെ ശരീരത്തിന് വേണ്ടത് സ്‌നേഹവും ആത്മവിശ്വാസവുമാണ്. നിങ്ങൾ ഏതു രൂപത്തിലായിരിക്കുന്നുവോ ആ രൂപത്തിൽ നിങ്ങൾ മനോഹരമാണെന്നും സമീറ കുറിച്ചു.

നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. മുഖത്തെ ആ ചിരിയിൽ നിങ്ങൾ എത്ര സന്തോഷവതിയാണെന്ന് അറിയാമെന്നും അതാണ് സുന്ദരിയാക്കുന്നത് എന്നുമാണ് കമന്റുകൾ.

Advertisement