Home Entertainment Celebrities

ലക്ഷങ്ങൾ വിലയുള്ള സാരി ധരിച്ച് ജാൻവി കപൂർ, അത്ര പോര ഒരു ലുക്കുമില്ലെന്ന് ആരാധകർ

219

മുൻ ബോളിവുഡ് താരസുന്ദരിയായിരുന്ന നടി ശ്രീദേവിയുടേയും ബോണി കപൂറിന്റെയും മൂത്തമകളാണ് ജാൻവി കപൂർ. ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡ് സിനിമലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്.

ജീവിച്ചിരുന്നപ്പോൽ ശ്രീദേവിക്ക് ആരാധകർ നൽകിയ അതേ സ്നേഹത്തോടെയാണ് അവരുടെ മകൾ ജാൻവിയെയും ബോളിവുഡ് സ്വീകരിച്ചത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം ജാൻവി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

ഓരോ തവണത്തെ ജാൻവിയുടെ വസ്ത്രധാരണവും ആരാധകർ ചർച്ചാ വിഷയമാക്കാറുണ്ട്. വ്യത്യസ്തമായ ലുക്കിലാണ് ഓരോ പ്രാവശ്യവും ജാൻവി പൊതുവേദിയിലെത്താറുളളത്. ചില വസ്ത്രധാരണങ്ങൾ വിമർശനങ്ങൾക്ക് വഴിവെയ്ക്കുമ്പോൾ ചിലത് പ്രശംസ പിടിച്ചു പറ്റാറുമുണ്ട്.

വസ്ത്രധാരണത്തിൽ ജാൻവി കപൂറിനെ ഏറ്റവും കൂടുതൽ താരതമ്യപ്പെടുത്തുന്നത് സഹതാരങ്ങൾക്ക് പകരം അമ്മ ശ്രീദേവിയുമായാണ്. പ്രത്യേകിച്ച് സാരി ലുക്കിൽ എത്തുമ്പോൾ. ജാൻവി സാരി അണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള സാരി അണിഞ്ഞാണ് താരം എത്തിയത്. സെലിബ്രിറ്റി ഡിസൈനർ തരുൺ തഹലാനിയാണ് ജാൻവിയുടെ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 1,09,900 രൂപയാണ് സാരിയുടെ കൃത്യമായ വില.

കോർസെറ്റ് സ്റ്റൈൽ ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. സാരിയുടെ ബോർഡറിലേതിനു സമാനമായ എംബ്രോയ്ഡറി ബ്ലൗസിലുമുണ്ട്. ഓഫ് വൈറ്റ് നിറത്തിലുള്ള സാരിയിൽ ഫ്ലോറൽ എംബ്രോയ്ഡറിയുടെ സൗന്ദര്യമാണ് ഹൈലൈറ്റ്.

ബീഡ്സ്, സ്റ്റോൺസ്, സീക്വിൻസ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ സാരി എംബ്രോയ്ഡറി ചെയ്തിരിക്കുന്നത്. എന്നാൽ താരത്തിന്റെ സാരിയും മേക്ക്അപും ജാൻവിയ്ക്ക് ഒട്ടും ഉണങ്ങുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകളിൽ ഏറെയും.

Advertisement