Home Entertainment

യഥാർത്ഥ ജീവിതത്തിലും ഒരാളുടെ മുമ്പിൽ നടുവിരൽ കാണിച്ചിട്ടുണ്ട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആൻ ഇഷ്‌ക് നായിക ആൻ ശീതൾ

183

മലയാള സിനിമയിൽ മാത്രമല്ല സിനിമാലോകമാകമാനം നടിമാരുടെ തുറന്നു പറച്ചിലുകൾ എപ്പോഴും വൈറലാകാറുണ്ട്. സിനിമാ ജീവിതത്തിലും പുറത്തെ ജീവിതത്തിലുണ്ടായിട്ടുള്ള മധുരതരവും കയ്പ്പേറിയതുമായ അനുഭവങ്ങൾ സോഷ്യൽ മീഡിയ സജീവമായതോടെ നടിമാർ മടിക്കാതെ തുറന്നു പറയുന്നുണ്ട്.

അതേ സമയം പലനടിമാരുടെയും പല വെളിപ്പെടുത്തലുകളും ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. അതുപോലെ ഒരു അനുഭവം തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിലെ പ്രിയ നടി ആൻ ശീതൾ. റെഡ് എഫ്എംൽ ആർജെ മൈക്കിന് ഒപ്പമുള്ള അഭിമുഖത്തിലാണ് താരം തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം തുറന്നുപറഞ്ഞത്.

Advertisements

ആരും തുറന്നു പറയാൻ മടിക്കുന്ന ഒരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.
ജീവിതത്തിൽ എപ്പോഴെങ്കിലും ആർക്കെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ശ്രദ്ധയാകർഷിക്കുന്നത്.

ആൻ ശീതൾ നൽകിയ മറുപടി ഇങ്ങനെ:

നടുവിരൽ കാണിച്ചിട്ടുണ്ട് ഫ്രണ്ട്‌സിനൊപ്പം കറങ്ങുമ്പോൾ ശല്യം ചെയ്ത പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ട്. സംഭവം എവിടെയാണ് നടന്നത് എന്ന് ചോദിച്ചപ്പോൾ. ഇവിടെത്തന്നെ കൊച്ചിയിൽ ആണെന്നാണ് താരം മറുപടി നൽകിയത്.

ഏത് കൈ കൊണ്ടാണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ. രണ്ടുകൈകൊണ്ടും എന്നാണ് താരം മറുപടി നൽകിയത്. അങ്ങനെ ചെയ്തപ്പോൾ അയാളുടെ പ്രതികരണം എന്തായിരുന്നു എന്ന് ആർജെ ചോദിച്ചപ്പോൾ നടുവിരൽ കാണിച്ച് ഓടുകയായിരുന്നു എന്നാണ് ആൻ മറുപടി നൽകിയത്.

പൃഥിരാജ് നായകനായ ഹൊറർ ത്രില്ലർ എസ്രയിലൂടെയാണ് ആൻ ശീതൽ മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. തുടർന്ന് ഇഷ്‌ക് എന്ന ചിത്രത്തിൽ നായകയയാി തിളങ്ങാൻ താരത്തിന് സാധിച്ചു കാളിദാസ എന്ന തമിഴ്ചിത്രത്തിലും അഭിനയിച്ചു.

വളരെ കുറച്ചു സിനിമയിലെ അഭിനയിച്ചുള്ളു വെങ്കിലും ആൻ ശീതളിനും ആരാധകർ ഏറെയാണ്. ഇഷ്‌കിലെ ഷെയിൻ നിഗത്തിന്റെ നായികവേഷം തന്നെയാണ് ആൻ ശീതളിനെ ആരാധകരുടെ പ്രിയങ്കരിയാക്കി മാറ്റിയത്.

Advertisement