Home Entertainment Celebrities

ലാലേട്ടന് ഒപ്പം അഭിനയിക്കുമ്പോൾ ഡയറ്റ് എടുക്കാൻ പറ്റില്ല; അനുഭവം പറഞ്ഞ് ശ്വേതാ മേനോൻ

155

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഇഷ്ടമുള്ളത് കഴിക്കാനും കുക്ക് ചെയ്യാനും ഏറെ ഇഷ്ടപ്പെടുന്ന നടനാണ്. അടുത്തിടെ ദുബായിൽ നിന്നും പാചകം ചെയ്യുന്ന മോഹൻലാലിന്റെ ഫോട്ടോസ് പുറത്ത് വന്നിരുന്നു. വർഷങ്ങൾക്ക് മുൻപ് ജെബി ജംഗ്ഷനിൽ സംസാരിക്കവേ ഭക്ഷണത്തോടുള്ള താൽപര്യത്തെ കുറിച്ച് മോഹൻലാല്ഡ തുറന്നു പറഞ്ഞിട്ടുണ്ട്.

അതേ സമയം മോഹൻലാലിന്റെ ഒരു ബാഡ് ക്വാളിറ്റിയെ കുറിച്ച് സംസാരിച്ച് നടി ശ്വേത മേനോനും രംഗത്ത് ത്തിയിരുന്നു. ഇപ്പോഴിതാ ആ വീഡിയോ വീണ്ടും വൈറലാവുകയാണ്. എല്ലാവരും ലാലേട്ടനെ കുറിച്ചുള്ള ഗുഡ് പോയിന്റ്സാണ് പറയാറുള്ളത്. പക്ഷേ എനിക്ക് പറയാനുള്ളത് ഒരു ബാഡ് പോയിന്റാണ്.

Advertisements

Also Read
അമിത മദ്യപാനം കൊണ്ട് വന്നത് കരൾ രോഗം, തിരിച്ച് വരവിന് സാധ്യത തീരെ കുറവായിരുന്നു, എന്നിട്ടും അതിജീവിച്ചു: ര ക്തം തുപ്പിയ ദിനങ്ങൾ, മടിയിൽ കിടന്നുള്ള അമ്മയുടെ മരണം; തുറന്ന് പറഞ്ഞ് ജിഎസ് പ്രദീപ്

ലാലേട്ടന്റെ കൂടെ പരദേശി എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനൊരു ഡയറ്റിലാണെന്നുള്ള വിശ്വാസം എനിക്കുണ്ടായിരുന്നു. പക്ഷേ ഡയറ്റ് ചെയ്യുന്ന സമയത്ത് ലാലേട്ടന്റെ കൂടെ അഭിനയിച്ചാൽ ഡബിൾ ആക്കി മാറ്റിയിരിക്കും അദ്ദേഹം.

കാരണം ലാലേട്ടൻ അത്രയധികം ഫുഡിനെ സ്നേഹിക്കുന്ന ഒരാളാണെന്നായിരുന്നു ശ്വേത പറഞ്ഞത്. ഞാൻ നന്നായി ഭക്ഷണം ആസ്വദിച്ച് കഴിക്കുന്ന ആളാണെന്നാണ് ശ്വേതയുടെ പ്രതികരണത്തിന് ശേഷം മോഹൻലാൽ പറഞ്ഞത്. അത്യാവശ്യം പാചകവും ചെയ്യും. എന്താണ് ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ നന്നായി വരുമെന്നാണ് എല്ലാവരും പറയുന്നത്.

Also Read
ഞാൻ ഒന്നു പാളിയാൽ എല്ലാം തീരും, ആ ബോധ്യമുണ്ടായിരുന്നു! ശ്രദ്ധ നേടി കുഞ്ഞെൽദോയുടെ നിവേദിതയുടെ വാക്കുകൾ

ചൈനീസ്, ജപ്പാനീസ് തുടങ്ങി വിവിധ തരം ഫുഡ് ലാൽ ഉണ്ടാക്കും. അതെങ്ങനെയാണ് പഠിച്ചതെന്നാണ് അടുത്തതായി വന്ന ചോദ്യം. ഞാൻ പഠിച്ചിട്ടില്ല. ഞാൻ അറിയാവുന്ന ഒരു കാര്യവും ജീവിതത്തിൽ ചെയ്തിട്ടില്ല. അറിയാത്ത കാര്യങ്ങളാണ് ചെയ്ത് കൊണ്ടിരിക്കുന്നത്.

ഞാൻ കുക്ക് ചെയ്യുന്നത് സാമാഗ്രികൾ വെച്ചല്ല, സ്നേഹം കൊണ്ടാണെന്നാണ് പലരോടും പറയുന്നത്. ഞാൻ ഉണ്ടാക്കുന്നതൊക്കെ നന്നായി വരും. അതിനൊരു പ്രത്യേക ടേസ്റ്റും ഉണ്ടാവും. രണ്ടാമതും അത് തന്നെ ഉണ്ടാക്കാൻ പറഞ്ഞാൽ പറ്റില്ല. രണ്ടാമത് ഉണ്ടാക്കുന്നത് ഇതിനെക്കാളും വേറെ രീതിയിലായിരിക്കും. മദിരാശിയിൽ വെച്ച് ഒരു ചിക്കൻ കറി ഉണ്ടാക്കിയിട്ട് അത് വലിയ ഹിറ്റായ കാര്യവും മോഹൻലാൽ സൂചിപ്പിച്ചിരുന്നു.

Advertisement