Home Entertainment Celebrities

അതീവ സുന്ദരിയായി പുതിയ കിടുക്കാച്ചി ചിത്രം പങ്കുവെച്ച് മീരാ നന്ദൻ, ഏറ്റെടുത്ത് ആരാധകർ

4415

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ ലാൽ ജോസ് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത മുല്ല എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീരാ നന്ദൻ. ഒരു റിയാലിറ്റി ഷോയിൽ മൽസരാർത്ഥിയാകാൻ എത്തപ്പെട്ട താരം പിന്നീട് റിയാലിറ്റി ഷോയുടെ അവതാരകയായി മാറുകയും അതോടൊപ്പം വെളളിത്തിരയിൽ അരങ്ങേറ്റം കുറിക്കുകയും ആയിരുന്നു.

ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ സെലിബ്രിറ്റികൾ അവരുടെ പുതിയ ചിത്രങ്ങൾ പോസ്റ്റുചെയ്യുക എന്നത് പതിവായ കാര്യമാണ്. എന്നാൽ അവരുടെ വസ്ത്രങ്ങൾക്ക് അൽപം നീളം കുറഞ്ഞുപോയാലോ കുറച്ചു ഫാഷണബിൾ ആയാലോ സദാചാര വാദികളുടെ കമന്റും അവരെ തേടി എത്തുകയും ചെയ്യും.

Advertisements

ഇപ്പോൾ ഇതാ മീരാ നന്ദൻ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. നീല ഗൗണിൽ അതീവ സുന്ദരിയായിട്ടാണ് കടൽക്കരയിൽ മീര നന്ദൻ നിൽക്കുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഗോൾഡൻ അവർ അറ്റ് ദി സീ എന്നാണ് ക്യാപ്ഷനോടെയാണ് മീരാ നന്ദൻ പുതിയ ചിത്രം പങ്കു വെച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഇതിനു മുൻപും വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി മീര പ്രേക്ഷകർക്ക് ഇടയിൽ സജീവയാണ്.
2017-ൽ പുറത്തിറങ്ങിയ ഗോൾഡ് ക്വയിൻ എന്ന സിനിമയിലാണ് മീര അവസാനമായി അഭിനയിച്ചിരിക്കുന്നത്. പുതിയ മുഖം, കേരള കഫേ, സീനിയേഴ്‌സ്, മല്ലു സിങ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

ഏറെ നാളുകളായി സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്ന താരത്തിന്റെ തീരുമാനം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്. ദുബായിൽ റേഡിയോ ജോക്കിയായാണ് താരം ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.

Advertisement