മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ചെറിയാൻ കൽപ്പകവാടി

181

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥകൃത്ത് ആയിരുന്നു ചെറിയാൻ കൽപ്പകവാടി. ഇവയെല്ലാം സൂപ്പർ ഹിറ്റുമായിരുന്നു. മോഹൻലാലിന് നിരന്തരം സൂപ്പർ ഹിറ്റുകൾ ഒരുക്കിയ ഈ തിരക്കഥാകൃത്ത് പക്ഷേ മമ്മൂട്ടിക്ക് വേണ്ടി സിനിമകൾ എഴുതിയിരുന്നില്ല.

ഇപ്പോഴിതാ അതിനുളള കാരണം വെളിപ്പെടുത്തുകയാണ് ചെറിയാൻ കൽപ്പകവാടി. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ചെറിയാൻ കൽപ്പകവാടി ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

ഞാനും മോഹൻലാലും കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഞാൻ എഴുതിയ ആദ്യ സിനിമയിൽ നായകനായതും മോഹൻലാൽ ആണ്. സർവകലാശാല എന്ന ചിത്രത്തിൽ അങ്ങനെ ഞങ്ങൾ തമ്മിൽ ഒരു ഹൃദയ ബന്ധമുണ്ടായി. പിന്നെ തുടരെ തുടരെ സിനിമകൾ സംഭവിച്ചു.

മോഹൻലാൽ മറ്റൊരു സിനിമയുടെ ലൊക്കേഷനിൽ ആയിരിക്കുമ്പോൾ ഞാൻ ഒരു പുതിയ കഥ പറയും. മോഹൻലാലിനു അത് ഇഷ്ടപ്പെട്ടിട്ട് എഴുതാൻ പറയും. അങ്ങനെ മോഹൻലാലിനെ നായകനാക്കി തുടരെ തുടരെ സിനിമകൾ എഴുതാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് മമ്മൂട്ടിയുടെ കാര്യത്തിലേക്ക് ചിന്ത വന്നില്ല.

പക്ഷെ നിർണയം എന്ന സിനിമ മമ്മൂട്ടിക്ക് വേണ്ടി എഴുതിയതാണ്. അത് പിന്നെ നടക്കാതെ പോയി, അത് ഇങ്ങനെ തള്ളി തള്ളി പോയപ്പോൾ ലാൽ നിർണയത്തിന്റെ കഥ കേട്ടു. നല്ല കഥയാണല്ലോ ചെയ്യാമെന്ന് പറഞ്ഞു അങ്ങനെ ആ സിനിമയിലും മോഹൻലാൽ നായകനായിയെന്നും അദ്ദേഹം പറയുന്നു.

അതേ സമയം നിർണയം എന്ന ചിത്രം ഉണ്ടായതിനെ കുറിച്ച് ചെറിയാൻ കൽപ്പകവാടി പറഞ്ഞതിങ്ങനെ. ഒരിക്കൽ സംഗീത് ശിവൻ ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം.

അങ്ങനെ എഴുതിയതാണ് നിർണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല. നിർണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേൾപ്പിച്ചു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്തു.

ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാർത്ഥ്യമാകുന്നതെന്നും ചെറിയാൻ കൽപ്പകവാടി വ്യക്തമാക്കുന്നു.

Advertisement