Home Entertainment

തന്റെ നഗ്‌ന ചിത്രം ചോദിച്ചെത്തിയവന് രഞ്ജിനി ജോസ് കൊടുത്തത് മുട്ടൻ പണി, സംഭവം ഇങ്ങനെ

465

സൂപ്പർഹിറ്റായ ഒട്ടനവധി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് രഞ്ജിനി ജോസ്. നിരവധി ചിത്രങ്ങളിൽ പിന്നണി ഗായികായയി തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

മേലേവാര്യത്തെ മാലാഖ കുട്ടികൾ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് രഞ്ജിനി ജോസ് പിന്നണിഗാന മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഗായകിയായി മാത്രമല്ല സിനിമയിൽ അഭിനേത്രിയായും മിനിസ്‌ക്രീൻ പരിപാടിയിൽ അവതാരകയായും രഞ്ജിനി ജോസ് എത്തിയിട്ടുണ്ട്.

Advertisements

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തിയ റെഡ് ചില്ലീസ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം താരം അവതരിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ രഞ്ജിനി ജോസ് ഗാനം ആലപിച്ചിട്ടുണ്ട്.

സംഗീത മഹായുദ്ധം എന്ന ടിവി പരിപാടിയിൽ അവതാരകയായിരുന്നു രഞ്ജിനി. ഇതു കൂടാതെ സൂപ്പർ സ്റ്റാർ അൽടിമ, ഇന്ത്യൻ വോയ്സ് 2 എന്നീ ടിവി പരിപാടികളിലും അവതാരികയായി. സോഷ്യൽ മീഡിയകളിലും നടി ഏറെ സജീവമാണ്.

തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് രഞ്ജിനി ജോസ് സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചാണ് രഞ്ജിനി രംഗത്ത് എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാ ണിപ്പോൾ. ഇപ്പോൾ തന്റെ ഇൻബോക്സിൽ മോശം സന്ദേശമയച്ച ഒരു വ്യക്തിയെ തുറന്നുകാട്ടിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ഇൻബോക്സിൽ മോശം സന്ദേശമയച്ച ആളെയാണ് താരം തുറന്ന് കാട്ടിയിരിക്കുന്നത്. രഞ്ജിനിയുടെ നഗ്‌ന ചിത്രം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് പരസ്യമായി പങ്കുവെയ്ക്കുകയും അതിന് താരം മറുപടി നൽകുകയും ചെയ്തു.

വളരെ നാണം കെട്ട ഒരു പെരുമാറ്റമാണ് ഇതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി. രഞ്ജിനിക്ക് പിന്തുണയുമായി ഇതിനോടകം ധാരാളം ആരാധകർ കമന്റുമായി എത്തിയിട്ടുണ്ട്.

Advertisement