Home Entertainment

പിറന്നാൾ ദിനത്തിൽ അനുമോൾക്ക് സർപ്രൈസുമായി പപ്പി അമ്മ, വാനമ്പാടി സീരിയലിലെ അനുമോളുടെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ

201

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന സീരിയൽ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു. ഏറെ ജനപ്രിയത നേടിയ വാനമ്പാടി സീരിയൽ അടുത്തിടെ ആയിരുന്നു അവസാനിച്ചത്.

പരമ്പര അവസാനിച്ചെങ്കിലും ഇതിലെ കഥാപാത്രങ്ങളെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരാണ് ഇപ്പോഴും. വാനമ്പാടി സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയ കഥാപാത്രങ്ങളാണ് അനുമോളും പത്മിനി എന്ന പപ്പിയും.

Advertisements

നടി സുചിത്രാ നായർ ആയിരുന്നു പത്മിനിയെ അവതരിപ്പിച്ചിരുന്നത്. അനുമോളായി എത്തിയതാകട്ടെ കുഞ്ഞുതാരം ഗൗരിപ്രകാശും. ഇപ്പോഴിതാ അനുമോളുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരങ്ങൾ.

അനുമോൾക്ക് സർപ്രൈസുമായി പപ്പി അമ്മയും എത്തിയിട്ടുണ്ട്. ഗൗരിയുടെ ജന്മദിനത്തിൽ പിറന്നാൾ കേക്കുമായി എത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുചിത്ര നായർ . നടി സുചിത്ര നായർക്കൊപ്പം കേക്ക് മുറിക്കുന്ന ഗൗരിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

അനുമോൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് താരങ്ങളും ആരധകരും രംഗത്തെത്തിയിരുന്നു. താരത്തിന്റെ ടിക് ടോക് വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യിടികൾ നേടിയിരുന്നു.
വലിയ സംഗീത പാരമ്പര്യമുള്ള കുടുംബത്തിലാണ് ഗൗരിയുടെ ജനനം. മുത്തശ്ശനും മുത്തശ്ശിയും സംഗീതാധ്യാപകർ, അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരുമാണ്.

Advertisement