വീണ്ടും ക്ഷേത്രദർശനം നടത്തി നയൻതാര: ഇത്തവണ താരമെത്തിയത് മാവേലിക്കരയ്ക്കടുത്തുള്ള ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രത്തിൽ

122

മലയാളത്തിന്റെ സൂപ്പർ സംവിധായകൻ സത്യൻ അന്തിക്കാട് ഒരുക്കിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താരമായി വളർന്ന താരമാണ് നയൻതാര. നയൻതാര യുടേതായി പുറത്തിറങ്ങുന്ന ചിത്രങ്ങളെല്ലാം ബോക്‌സോഫീസിൽ വൻ ഹിറ്റാണ്.

പുരുഷ സൂപ്പർ സ്റ്റാറുകൾ അടക്കിവാഴുന്ന തമിഴകം ആദ്യമായാണ് ഒരു നടി ലേഡി സൂപ്പർ സ്റ്റാറായി അടക്കി ഭരിക്കുന്നത്. വർഷങ്ങളായി എതിരാളികളില്ലാതെ ലേഡി സൂപ്പർ സ്റ്റാറായി തമിഴകത്ത് നയൻതാര മിന്നി നിൽക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.

Advertisements

നയൻതാരയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയത് മൂക്കുത്തി അമ്മൻ എന്ന ചിത്രമായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായി നയൻതാര മിന്നി. ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാനായി നയൻതാര വലിയ മുന്നൊരുക്കങ്ങളൊക്കെ നടത്തിയിരുന്നു.

ഒരു വർഷത്തോളം നടി മത്സ്യമാംസാദികൾ ഭക്ഷിക്കാതെയും നിരന്തരം ഇന്ത്യയിലെ പ്രശസ്ത ദേവീ ക്ഷേത്രങ്ങളിൽ സന്ദർശനം നടത്തുകയുമൊക്കെ ചെയ്തിരുന്നു. കാമുകനും സംവിധായകനുമായ വിഘ്‌നേഷ് ശിവനൊപ്പമുള്ള ഈ ക്ഷേത്ര സന്ദർശനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായി മാറുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ നയൻതാര വീണ്ടും ക്ഷേത്രദർശനം നടത്തിയ വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്. നയൻതാര കേരളത്തിലെ ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രദർശനം നടത്തിയതായാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്.

നയൻതാര ക്ഷേത്രത്തിൽ നിൽക്കുന്നതായ ഒരു ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. അതേസമയം താരം ഇപ്പോൾ അഭിനയിക്കുന്നത് ചാക്കോച്ചൻ നായകനാകുന്ന നിഴൽ എന്ന ചിത്രത്തിലാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

അതിന്റെ ഭാഗമായി കേരളത്തിൽ വന്നപ്പോൾ നടത്തിയ ക്ഷേത്രദർശനത്തിനിടെ ആരാധകരിലാരോ പകർത്തിയ ചിത്രമാണോ ഇപ്പോൾ വൈറലാകുന്നത്. അതേ സമയം നേരത്തെ നയൻതാര ക്ഷേത്ര ദർശനങ്ങൽ നടത്തിയത് മുക്കുത്തി അമ്മൻ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു വെന്ന് മലയാളത്തിന്റെ പ്രിയ താരം ഉർവ്വശി വെളിപ്പെടുത്തിയിരുന്നു.

Advertisement