ആ സിനിയിലേക്ക് വിളിച്ചപ്പോൾ മോഹൻലാലിന് ഒപ്പം സിംഗപ്പൂർ ഒക്കെ ചുറ്റിയടിക്കാമെന്ന് ആഗ്രഹിച്ചു, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി ജഗദീഷ്

90

മലയാളത്തിന്റെ താരരാജാവ് മോഹൻലാലും നടനും തിരക്കഥാകൃത്തും അവതാരകനുമായ ജഗദീഷും ഒനിനച്ച് ഇറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പർഹിറ്റുകളായി മാറിയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികൾ കൂടിയാണിവർ.

ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട് മോഹൻലാൽ ജഗദീഷ് ചിത്രങ്ങൾ. കോമഡി മാത്രമല്ല തന്നിൽ ഏൽപ്പിക്കുന്ന ഏതൊരു കഥാപാത്രവും അതിന്റേതായ തന്മയത്തോടെ ജഗദീഷ് വെള്ളിത്തിരയിൽ അവതരിപ്പിക്കാറുണ്ട്.

Advertisements

അതേ സമയം ഒരു കോമഡി നടനെന്നതിനപ്പുറം മോഹൻലാലിനൊപ്പം ജഗദീഷിന് അഭിനയ സാധ്യത നൽകിയ കഥാപാത്രമായിരുന്നു ഐവി ശശി സംവിധാനം ചെയ്ത വർണ്ണപകിട്ട് എന്ന സിനിമയിലേത്. ചിത്രത്തിൽ പൈലി എന്ന കഥാപാത്രത്തെയായിരുന്നു ജഗദീഷ് അവതരിപ്പിച്ചത്.

മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇപ്പോഴിത മോഹൻലാലും ഒന്നിച്ചുള്ള സിനിമയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ജഗദീഷ്. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോഹൻലാലിനൊപ്പമുള്ള തന്റെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു അതെന്നാണ് നടൻ പറയുന്നത്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ:

എന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് വർണ്ണപകിട്ടിലെ പൈലി. ശക്തമായ ഒരു സപ്പോർട്ടിംഗ് റോൾ ആയിരുന്നു അത്. വർണ്ണപകിട്ട് എന്ന സിനിമയിലേക്ക് ശശിയേട്ടൻ വിളിച്ചപ്പോൾ എനിക്ക് ഒരു ആഗ്രഹം.

മോഹൻലാലിനൊപ്പം സിംഗപ്പൂരൊക്കെ ഒന്ന് ചുറ്റിയടിക്കണമെന്ന് പക്ഷെ എന്റെ കഥാപാത്രത്തിനു സിംഗപ്പൂരിൽ സീനില്ലാത്തത് കൊണ്ട് ഞാൻ ചോദിച്ചു എനിക്ക് അവിടെയുള്ള എന്തെങ്കിലും ഒരു റോൾ തരാമോ എന്ന്.

ഒരു ചെറിയ വേഷം അതിലുണ്ട് അത് ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ഞാൻ സിംഗപ്പൂർ മോഹം ഉപേക്ഷിച്ച് പൈലി എന്ന കഥാപാത്രത്തെ സ്വീകരികുകയായിരുന്നു. വർണ്ണപകിട്ട് എന്ന സിനിമയെക്കുറിച്ച് പറയുമ്പോൾ അതിൽ ഹീറോയിൻ ഹീറോയെക്കാൾ സ്‌കോർ ചെയ്യുന്ന പല രംഗങ്ങളുമുണ്ട്.

പക്ഷേ മോഹൻലാലിൻറെ കഥാപാത്രം പല ഏരിയയിലും ഒരു സൈലൻസ് പ്രകടമാക്കി കൊണ്ട് ആ കഥാപാത്രത്തെ നായികക്കപ്പുറം മുകളിലേക്ക് നിർത്തുന്നുണ്ട്. അത് മോഹൻലാൽ എന്ന നടന്റെ ബ്രില്ല്യൻസ് ആണെന്നും ജഗദീഷ് പറയുന്നു.

1997 ബാബു ജനാർദ്ദന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രമായിരുന്നു വർണ്ണപ്പകിട്ട്. വൻ വിജയം നേടിയ ചിത്രമായിരുന്നു ഇത്. സിനിമ പോലെ തന്നെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിന്റെ നായികയായി മീനയായിരുന്നു ചിത്രത്തിലെത്തിയത്. ദിവ്യ ഉണ്ണി, ദിലീപ്, രാജൻ പി ദേവ്, മധു, തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

Advertisement