എന്റെ കല്യാണം നടക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നു: അത് സാധിക്കാതെയാണ് അമ്മ പോയത്: സങ്കടത്തോടെ തങ്കച്ചൻ വിതുര

2476

മിമിക്രി രംഗത്തെ സ്‌കിറ്റുകളിൽ കൂടി എത്തി സിനിമയിലും മിനി സ്‌ക്രീനിലും തന്റേതായ സ്ഥാനം നേടിയെടുത്ത കലാകാരനാണ് തങ്കച്ചൻ. സ്വപ്രയത്‌നം കൊണ്ടുവന്ന് വളർന്നു വന്ന തങ്കച്ചന് ഇപ്പോൾ ആരാധകർ നിരവധിയാണ്.

ഇന്ന് തങ്കച്ചൻ വിതുര എന്ന നടനെ അറിയാത്ത മലയാളികൾ ഇന്ന് കുറവായിരിക്കും. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലെത്തന്നെ അവതാരക അനുവുമായുള്ള ചില പ്രകടനങ്ങൾ ഇരുവരും തമ്മിൽ പ്രണയമാണെന്ന രീതിയിൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോളിതാ തന്റെ അമ്മയെക്കുറിച്ചും കുുംബത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

Advertisements

തങ്കച്ചന്റെ വാക്കുകൾ ഇങ്ങനെ:

സ്റ്റാർ മാജിക്കിലെ അനുവുമൊത്തുള്ള തമാശകളൊക്കെ തമാശയായിട്ടേ കണ്ടിട്ടുള്ളു. അതൊരു പാവം കൊച്ചാണ്. എന്റെ നാട്ടുകാരിയാണ്. അനിയത്തിയെ പോലെയാണ് അവളെനിക്ക്. ബാക്കിയൊക്കെ ഫ്ളോറിൽ തമാശയ്ക്ക് വേണ്ടി ചെയ്യുന്നതാണ്.

അതിനപ്പുറം യാതൊരു ഗൗരവ്വവുമില്ല. തന്റെ അമ്മ മരിച്ചത് ഡിസംബർ പതിനെട്ടിനാണ്. മരിക്കുമ്പോഴും അമ്മയ്ക്ക് ഒരു വിഷമം മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ വിവാഹം. കുടുംബത്തിൽ ഞാൻ മാത്രമാണ് അവിവാഹിതനായി തുടരുന്നത്.

സഹോദരങ്ങളെല്ലാം വിവാഹിതരായി. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുടുംബത്തിലെ ഒറ്റത്തടി. വിവാഹം മനപൂർവ്വം വേണ്ടെന്ന് വച്ചതല്ല. എന്തോ ഒത്ത് വന്നില്ല. ആ വലിയ ആഗ്രഹം ബാക്കി വച്ചാണ് അമ്മ പോയത്. അതിനപ്പുറം ഒരു സങ്കടം എന്റെ ജീവിതത്തിലില്ലെന്നും തങ്കച്ചൻ പറയുന്നു.

Advertisement