പ്രേമിനും പൗർണ്ണമിക്കും പെൺകുഞ്ഞ്, പൗർണ്ണമി തിങ്കളിലേക്ക് പുതിയ അതിഥി എത്തുന്നു, സന്തോഷിച്ച് പ്രേക്ഷകർ

157

നിരന്തരം സൂപ്പർ ഹിറ്റ് സീരിയലുകൾ മലയാളികളുടെ പൂമുഖത്തേക്ക് എത്തിക്കുന്ന ഏഷ്യാനെറ്റ് ചാനലിലെ ഏറ്റവും പ്രേക്ഷക പ്രീതിയുളള സീരിയലാണ് പൗർണമിത്തിങ്കൾ. പൗർണമി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി മുന്നേറുന്ന സീരിയലാണ് പൗർണമിതിങ്കൾ.

കന്നഡ നടി രഞ്ജനി രാഘവനാണ് സീരിയലിൽ പൗർണമിയെ അവതരിപ്പിച്ചിരുന്നത്. എന്നാൽ പിന്നീട് മനീഷ എന്ന പെൺകുട്ടിയെയാണ് പൗർണമിയായി കണ്ടത്. രണ്ടു പേരുടെയും മുഖഛായയും ഏകദേശം ഒരു പോലെയാരുന്നു. ഇപ്പോൾ മനീഷ മാറിയാണ് പൗർണമിയായി ഗൗരി കൃഷ്ണൻ എത്തിയിരിക്കുന്നത്.

Advertisements

അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളിൽ നിന്നും ശക്തമായ കഥാപാത്രത്തിലേക്കും പൗർണമി മാറിയിരിക്കുകയാണ്.

ഇപ്പോൾ സീരിയലിൽ തങ്ങളുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് പ്രേമും പൗർണമിയും. ചിത്രത്തിലെ പ്രധാനകഥാപാത്രം രാജ ലക്ഷ്മിയയും അവരുടെ ഇരട്ട സഹോദരി സേതു ലക്ഷ്മിയായും അഭിനിക്കുന്നത് നടി ചിത്ര ഷേണായി ആണ്.

അന്യ ഭാഷാ താരമായ ചിത്ര മലയാളത്തിൽ നെഗറ്റീവും പോസിറ്റീവുമായ കഥാപാത്രത്തെ ഒരി സീരിയലിൽ അവതരിപ്പിക്കുകയാണ്. പൗർണമിയും പ്രേമും തമ്മിലെ പ്രണയ നിമിഷങ്ങളും പൗർണമി അമ്മയാകാൻ ഒരുങ്ങുന്ന വാർത്തയും ആരാധകർ ഏറ്റെടുത്തിരുന്നു.

അടുത്ത ആഴ്ച മുതൽ ഇവരുടെ കുഞ്ഞ് സീരിയലിലേക്ക് എത്തുമെന്നാണ് സൂചന. കുഞ്ഞിനൊപ്പമുളള ചിത്രങ്ങൾ പ്രേം ആയിട്ടെത്തുന്ന വിഷ്ണുവാണ് പുതിയ ചിത്രങ്ങൾ പങ്കുവച്ചത് രംഗത്തെത്തിയിരിക്കുന്നത്.

Advertisement