Home Entertainment Celebrities

ചിലരുടെയൊക്കെ ആഗ്രഹവും അതായിരുന്നു, ഇത് പോലെ ഇനി ഉണ്ടാകാതിരിക്കട്ടെ: ആദിത്യൻ പങ്കുവെച്ച പോസറ്റ് കണ്ട് അന്തംവിട്ട് ആരാധകർ

714

മലയാളം സിനിമാ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അമ്പിളി ദേവിയും ആദിത്യൻ ജയനും. സീതയെന്ന പരമ്പരയിൽ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ഇരുവരും ജീവിതത്തിലും ഒരുമിക്കാനുള്ള തീരുമാനമെടുത്തത്.

വിവാഹത്തിന് ശേഷവും അമ്പിളി ദേവി സീരിയലുകളിൽ സജീവമായിരുന്നു. കുഞ്ഞതിഥിയുടെ വരവ് പ്രമാണിച്ചായിരുന്നു താരം അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്തത്. സോഷ്യൽ മീഡിയയിൽ സജീവമായ ആദിത്യൻ പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്നു തന്നെ ആരാധക ശ്രദ്ധ നേടാറുണ്ട്

Advertisements

ഇപ്പോൾ വളരെ ഇമോഷണൽ ആയി ആദിത്യൻ പങ്ക് വച്ച ചില കുറിപ്പുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. ഇന്നലെ വരെ എന്റെ ക്ഷമ മാനസികാവസ്ഥ ഈശ്വരന് മാത്രമേ അറിയത്തൊള്ളൂ. പക്ഷെ അറിയാതെ ചെയ്തു പോയ തെറ്റിന് 100 ക്ഷമ ചോദിച്ചു പക്ഷെ, അവരുടെ ആഗ്രഹം എന്റെ നാശവും ആയിരുന്നു.

കുറ്റം എന്റേതാണ് ഇന്നലെ രാത്രി എന്തും സംഭവിച്ചേനെ ഇനിയും കുറെ അനുഭവിക്കാൻ ഉള്ളത് കൊണ്ടാണ് ബാക്കി വച്ച് ഈശ്വരൻ. എന്നാണ് ഒരു പോസ്റ്റിലൂടെ ആദിത്യൻ പറയുന്നത്. അതെ സമയം മറ്റൊരു പോസ്റ്റും ആദിത്യൻ പങ്കുവെച്ചിട്ടുണ്ട്. ഇന്നലത്തെ പോലെ ഒരു ദിവസം ഇനി ഉണ്ടാകാതെ ഇരിക്കട്ടെ അത് ചിലപ്പോൾ എന്റെ ഓർമ ദിവസം ആയേനെ ചിലർ അഗ്രഹിച്ചതും അതാണ് അതിനു വേണ്ടിയുള്ള മാക്‌സിമം കളിച്ചു.

പക്ഷെ വടക്കുംനാഥനും എന്റെ ഷിബുവും ഉള്ളത് കൊണ്ട് ഞാൻ ഇന്ന് എന്റെ കുടുബംബവും എന്റെ സുഹൃത്തുക്കളും എടുത്ത ടെൻഷൻ കുറച്ചൊന്നുമല്ല, വേറേ പലരും പല ശ്രമവും നടത്തി ഒന്ന് പോയിക്കിട്ടാൻ അങ്ങനെ അങ്ങ് പോകുമോ എന്നാണ് താരം പറയുന്നത്. നിരവധി പേരാണ് താരത്തിനെ ആശ്വസിപ്പിച്ച് എത്തിയിരിക്കുന്നത്. 2019 ജനുവരിയിലായിരുന്നു ആദിത്യൻ ജയനും അമ്പിളി ദേവിയും തമ്മിലുള്ള വിവാഹം.

ഇവരുടെ വിവാഹ ഫോട്ടോകൾ പുറത്തുവന്നപ്പോൾ സീതയിലെ അനിരുദ്ധനും ജാനകിയുമായി അഭിനയിച്ച് വരുന്നതിനിടയിലെ ചിത്രങ്ങളാണോ അതെന്നായിരുന്നു ആരാധകർ ചോദിച്ചത്. എന്നാൽ വിവാഹവാർത്ത ശരിയാണെന്നും ഇനിയങ്ങോട്ട് ഒരുമിച്ചാണെന്നും വ്യക്തമാക്കി ഇരുവരും എത്തിയിരുന്നു.

വിവാഹത്തിന് പിന്നാലെ ഇരുവർക്കും വലിയ വിമർശനങ്ങൾ ആയിരുന്നു കേൾക്കേണ്ടി വന്നത്. എന്നാൽ എല്ലാം മറികടന്ന് മക്കൾക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് ഇരവരും.

Advertisement