ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരുന്നു, എനിക്ക് അവരെ നോക്കാൻ പോലും സാധിച്ചിരുന്നില്ല: വെളിപ്പെടുത്തലുമായി മേഘ്‌ന വിൻസെന്റ്

7471

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന് സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ചന്ദനമഴ സീരിയലിലെ അമൃതയായി വന്ന് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കി നടിയാണ് മേഘ്ന വിൻസെന്റ്. കുറേ കാലമായി മേഘ്നയെ കാണാൻ ഇല്ലെങ്കിലും ഇപ്പോൾ തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നത്.

ലോക്ഡൗൺ കാലത്ത് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിൽ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി നടി പങ്കുവെക്കാറുണ്ട്. ഏറ്റവും പുതിയതായി പൊങ്കലിനോട് അനുബന്ധിച്ച് ആരാധകരുടെ പല ചോദ്യങ്ങൾക്കുള്ള മറുപടികളുമായി എത്തിയിരിക്കുകയാണ് നടി.

മലയാളത്തിലേക്ക് വരുന്നുണ്ടോ, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് കാര്യങ്ങൾ പുതിയ വീഡിയോയിലൂടെ മേഘ്ന വെളിപ്പെടുത്തി. ഒപ്പം തമിഴിലെ ആരാധകർക്ക് ഒരു സർപ്രൈസും നടിപ്രഖ്യാപിച്ചിരുന്നു. ഞാൻ എവിടെയാണെന്ന് കൂടുതൽ പേരും ചോദിക്കുന്നുണ്ട്. ഞാൻ ചെന്നൈയിലാണെന്നാണ് നടി പറയുന്നത്.

ചേച്ചി അഭിനയം നിർത്തിയോ, മലയാളത്തിലേക്ക് എന്നാണ് വരുന്നതെന്ന് കുറേ പേർ ചോദിച്ചിരുന്നു. അങ്ങനെ ചോദിക്കുന്നവരോട് വലിയൊരു നന്ദി. ഞാനിപ്പോഴും നിങ്ങളുടെ മനസിൽ ഉള്ളത് കൊണ്ടാണല്ലോ അങ്ങനെ ചോദിക്കന്നത്. തീർച്ചയായും എത്രയും വേഗം ഞാൻ മലയാളം സീരിയലിലേക്ക് വരുന്നതാണെന്നും കൂടുതൽ വിവരങ്ങൾ വഴിയെ അറിയിക്കാമെന്നുമാാണ് മേഘ്ന പറയുന്നത്.

ഞാൻ എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത് ഒരുപാട് ആളുകൾ തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്. എനിക്ക് അത് പറയാൻ അറിയില്ല. വാക്കുകളിൽ ഒതുങ്ങുകയില്ല. ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാൻ ഫുൾ ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു.

ആരെങ്കിലും വന്നാൽ തന്നെ എനിക്ക് അവരെ നോക്കാൻ പോലും സാധിച്ചിരുന്നില്ല. ആ അവസ്ഥ ഫേസ് ചെയ്തവർക്കെല്ലാം അതിൽ നിന്നും പുറത്ത് വരണമെന്ന് ആഗ്രഹമുണ്ടാവും. പക്ഷേ പുറത്തു കടക്കുക എന്നത് അത്ര ഈസിയായ കാര്യം അല്ല. ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്.

ഞാൻ അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് ആഗ്രഹമെന്ന് മേഘ്ന പറയുന്നു. എത്രയും വേഗം അതൊരു വീഡിയോയായി ഞാൻ ഇട്ടേക്കാം. അതേ സമയം തമിഴിൽ അഭിനയിക്കുന്നത് കൊണ്ട് അവിടെയും നിരവധി ആരാധകരുണ്ടെന്ന് നടി പറയുന്നു.

ഈ ചാനലിൽ മലയാളത്തിൽ സംസാരിക്കുന്നത് കൊണ്ട് തമിഴ് ആരാധകർക്കുള്ള ഒരു സർപ്രൈസും വീഡിയോയുടെ അവസാനം മേഘ്ന പങ്കുവെച്ചിരുന്നു. തന്റെ വിശേഷങ്ങൾ തമിഴ് ആരാധകരിലേക്ക് എത്തിക്കനായി വൈകാതെ തമിഴിലും ഒരു യൂട്യുബ് ചാനൽ ആരംഭിക്കും.

അവിടെ നമുക്ക് കാണാമെന്ന് തമിഴിൽ പറയുന്നു. താനിപ്പോൾ സംസാരിച്ചത് ശരിയാണോ തെറ്റാണോന്ന് അറിയില്ല. എന്തേലും തെറ്റുണ്ടെങ്കിൽ ക്ഷമിക്കണമെന്നും നടി വ്യക്തമാക്കുന്നു.

മേഘ്‌ന വിൻസെന്റിന്റെ വീഡിയോ ചുവടെ