Home Entertainment

വീട്ടിലെ കഞ്ഞഥിതിയുമായി അനുശ്രീ: വയസ്സ് അങ്ങു പോകുന്നു, ഇതേപോലെ ഒന്നു സ്വന്തമായിട്ടും വേണ്ടേ ചേച്ചീയെന്ന് ആരാധകർ

103

2021 ആരംഭിച്ചതോടെ സെലിബ്രേറ്റികളുടെ ഭാഗത്ത് നിന്നും സന്തോഷം നിറഞ്ഞ വാർത്തകളാണ് പുറത്ത് വരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വീരാട് കോഹ്‌ലിയും ഭാര്യ ബോളിവുഡ് സുന്ദരി അനുഷ്‌ക ശർമ്മയും കുഞ്ഞതിഥിയെ വരവേറ്റ വാർത്തയായിരുന്നു ആദ്യമെത്തിയത്.

ഇപ്പോഴിതാ മലയാളത്തിന്റെ താരസുന്ദരി നടി അനുശ്രീയും തന്റെ കുടുംബത്തിലെ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വൈറലായിരിക്കുകയാണ്.

Advertisements

തന്റെ സഹോദരൻ അനൂപിന് കുഞ്ഞ് ജനിച്ച സന്തോഷമാണ് അനുശ്രീ പങ്കുവെയ്ക്കുന്നത്. തനിക്കൊരു മരുമകനെ കിട്ടിയെന്നും തന്റെ സാമ്രാജ്യത്തിലേക്ക് അവനെ സ്വാഗതം ചെയ്യുകയാണെന്നും നടി പറയുന്നു. അനന്ദ നാരായണൻ എന്ന് പേരിട്ടിരിക്കുന്ന മരുമകനെ കൈയിലെടുത്ത് നിൽക്കുന്ന ചിത്രം കൂടി നടി പുറത്ത് വിട്ടിരിക്കുകയാണ്.

അനുശ്രീയുടെ കുറിപ്പ് ഇങ്ങനെ:

ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം.

എന്റെ മരുമകൻ അനന്ദ നാരായണനെ സ്വാഗതം ചെയ്യുകയാണ്. ജൂനിയർ അനൂപ്. എന്നുമാണ് അനുശ്രീ എഴുതിയിരിക്കുന്നത്. സഹോദരനെയും നാത്തൂനെയുമൊക്കെ ടാഗ് ചെയ്തിട്ടുമുണ്ട്.
മാസങ്ങൾക്ക് മുൻപാണ് നാത്തൂൻ ഗർഭിണിയാണെന്നുള്ള കാര്യം അനുശ്രീ പങ്കുവെച്ചത്.

വീട്ടിലെ നാത്തൂൻ ഗർഭിണിയാണെങ്കിൽ അതിന്റെ ഗുണം തനിക്കും കിട്ടുന്നുണ്ട്. പഴങ്ങൾ, പലഹാരങ്ങൾ, നല്ല ഭക്ഷണം കഴിക്കുന്നതിനെ കുറിച്ചൊക്കെ നടി അന്ന് പറഞ്ഞിരുന്നു. അന്ന് മുതൽ കുഞ്ഞ് ജനിച്ചോ എന്നറിയാൻ ആരാധകരും കാത്തിരിക്കുകയായിരുന്നു.

ഒടുവിൽ ചിത്രങ്ങളുമായി എത്തിയ അനുശ്രീയെ ഉപദേശിക്കുകയാണ് ആരാധകർ. ഇതേപോലെ ഒന്നു സ്വന്തമായിട്ടും വേണ്ടേ ചേച്ചീ. വയസ്സു അങ്ങു പോകുന്നുണ്ടെന്നായിരുന്നു ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്. മുൻപും അനുശ്രീ വിവാഹിതയാവുന്നില്ലേ എന്ന ചോദ്യവുമായി ഒരുപാട് പേർ വന്നിരുന്നു. ഉടനെ വിവാഹം ഉണ്ടാവില്ലെന്നാണ് നേരത്തെ നടി നൽകിയ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നത്.

Advertisement