ജീൻസും ബൂട്ടുമിട്ട് ശിവൻ, ശിവന്റെ പുതിയകോലം കണ്ട് വാപൊളിച്ച് അമ്മായിയമ്മ, മഹാ എപ്പിസോഡ് വേണമെന്ന് സാന്ത്വനം ആരാധകർ

150

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ സ്വാന്തനം മലയാളം മിനിസ്‌ക്രീൻ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ്. പ്രശസ്ത നടി ചിപ്പിയാണ് ഈ സീരിയൽ നിർമ്മിച്ചിരിക്കുന്നത്. സീരയലിലെ പ്രധാന കഥാപാത്രമായി എത്തിയിരിക്കുന്നതും ചിപ്പി തന്നെയാണ്.

തമിഴിലെ പാണ്ഡ്യൻ സ്റ്റാർ എന്ന സീരിയലിന്റെ റീമേക്ക് കൂടിയാണ് സാന്ത്വനം. സഹോദരസ്‌നേഹവും അനിയന്മാരെ സ്വന്തം മക്കളെപ്പോലെ കാണുന്ന ചേട്ടത്തിയുമൊക്കെയായി വളരെ വ്യത്യസ്തത നിറഞ്ഞ പ്രമേയവുമായി എത്തിയ പരമ്പര മലയാളികൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.

Advertisements

അഞ്ജലി, ഭർത്താവ് ശിവൻ എന്നിവരാണ് സാന്ത്വനം സീരിയലിലെ മുഖ്യആകർഷണം. അഞ്ജലിയായി എത്തുന്നത് ബാലേട്ടനിലെ മോഹൻലാലിന്റെ മക്കളായി എത്തിയ ഗോപിക കീർത്തന സഹോദരിമാരിലെ ഗോപിക അനിലാണ്. ശിവനായി എത്തുന്നത് സജിൻ ടിപി എന്ന സീരിയൽ രംഗത്തെ പുതിമുഖമാണ്. നടി ഷഫ്‌നയുടെ ഭർത്താവ് കൂടിയാണ് സജീൻ ടിപി.

അതേ സമയം ശവന്റേയും അഞ്ജലിയുടേയും വിവാഹം കഴഞ്ഞതോടെയാണ് സാന്ത്വനം പ്രണയ ട്രാക്കിലേക്ക് തിരിച്ചത്. സീരിയൽ തുടങ്ങി ഏതാനം മാസത്തിനുള്ളിൽ തന്നെ ടി.ആർ.പി റേറ്റിങ്ങിൽ കുതിച്ച് മുന്നേറുന്ന സീരിയലായി സ്വാന്തനത്തിന് മാറുവാൻ സാധിച്ചു.

ഇപ്പോഴിതാ ആരാധകർ ഉറ്റ് നോക്കുന്നത് ഈ ആഴ്ചത്തെ സംഭവബഹുലമായ എപ്പിസോഡുകളാണ് ഒരു കിടപ്പു മുറിയിൽ രണ്ടായി കിടക്കുന്ന ദമ്പതികൾ, ഇതാണ് സീരിയലിലെ അഞ്ജലിയും ശിവയയും. പരസ്പരം ഇഷ്ടമൊക്കെയുണ്ടെങ്കിലും അത് ഉള്ളിന്റെ ഉള്ളിൽ പ്രകടിപ്പിച്ചാണ് രണ്ട് പേരും മുന്നോട്ട് പോകുന്നത്.

അതേ സമയം ശിവനോട് അടുക്കാൻ അഞ്ജലി ശ്രമിക്കുന്നതോടെ കഥയിൽ വലിയ ട്വിസ്റ്റുകളാണ് ഉണ്ടാവുന്നത്. കട്ടിലിൽ നിന്ന് ഇറക്കി നിലത്ത് കിടത്തിയിരുന്ന ശിവന്റെ അരികിലേക്ക് അഞ്ജലി എത്തിയ നിമിഷവും ശിവനെ കുറ്റം പറഞ്ഞപ്പോൾ മാതാപിതാക്കളോട് അഞ്ജലി തട്ടിക്കയറുന്ന രംഗവുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

നന്നേ നാടനും പഴഞ്ചനുമായ ശിവന്റെ വസ്ത്രധാരണം തന്നെയാണ് അഞ്ജലിയുടെ പ്രധാന പ്രശ്നം. ഇപ്പോഴിതാ അഞ്ജലി ആഗ്രഹിച്ചപോലെ ശിവൻ ജീൻസും ഷർട്ടും ബൂട്ടുമെല്ലാം അണിഞ്ഞ് എത്തുന്നു. അഞ്ജലിയെ സന്തോഷിപ്പിക്കാനായി ജീൻസിന്റെ വില തിരക്കുന്ന തിരക്കിലാണ് ഇപ്പോൾ ശിവൻ.

പ്രണയത്തെ കുറിച്ച് ഹരിയോട് ചോദിച്ച് മനസിലാക്കുന്ന രംഗങ്ങളും അഞ്ജലിയെ കയ്യിലെടുക്കാൻ ശിവൻ ഒപ്പിക്കുന്ന സൂത്രപ്പണികളുമാണ് പുതിയ പ്രമോയിലുള്ളത്. വിരുന്നിന് അഞ്ജലിയുടെ വീട്ടിലേക്ക് ശിവൻ എത്തുന്ന രംഗമാണ് പുതിയ എപ്പിസോഡിലുള്ളത്.

Advertisement