Home Entertainment

മൗനരാഗത്തിൽ നിന്നും പിന്മാറാനുള്ള കാരണം ഇതാണ്, കല്യാണിയടെ അമ്മയായ നടി പദ്മിനി ജഗദീഷ്, നിരാശരായി ആരാധകർ

6317

മലയാളികളുടെ പൂമുഖത്തേക്ക് നിരന്തരം സൂപ്പർഹിറ്റ് സീരിയലുകൾ എത്തിക്കുന്ന ഏഷ്യാനെറ്റ് ചനലിലെ മികച്ച പരമ്പരകമ്പമ്ബരകളിൽ ഒന്നായി മാറി ഈ സീരിയൽ. ഊമയായ കല്യാണിയെന്ന പെൺകുട്ടിയുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില സംഭവ വികാസങ്ങൾ ആണ് പരമ്പരയുടെ ഇതിവൃത്തം. മികച്ച റേറ്റിങ്ങോടെയാണ് ഈ പരമ്പര മുന്നേറുന്നത്.

അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ഓരോ ദിവസം കഴിയുംതോറും പരമ്പര മുന്നോട്ട് പോയി കൊണ്ട് ഈരിക്കുകയാണ് ഇപ്പോൾ. നടി ഐശ്വര്യ റംസായിയാണ് കേന്ദ്രകഥാപാത്രമായ കല്യാണിയെന്ന മിണ്ടാനാകാത്ത കുട്ടിയായി എത്തുന്നത്.

Advertisements

ചിത്രത്തിൽ നായകനാകുന്നത് നലീഫമാണ്. കല്യാണിയെ പ്രണയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന നായകൻ കിരണായിട്ടാണ് നലീഫ് എത്തുന്നത്. പരമ്പരയിൽ കല്യാണിയുടെ അമ്മ ദീപയുടെ വേഷത്തിൽ എത്തിക്കൊണ്ടിരുന്നത് പദ്മിനി ജഗദീഷ് ആയിരുന്നു. ഒരു മലയാളി നടിയാണ് പത്മിനി എന്ന് ആദ്യം ആരാധകർ കരുതിയെങ്കിലും പിന്നീടാണ് താരം മലയാളിയല്ല എന്ന് മനസിലാകുന്നത്.

മൗനരാഗത്തിൽ നാടൻ വേഷത്തിലാണ് പദ്മിനി എത്തുന്നതെങ്കിലും യഥാർത്ഥ ജീവിതത്തിൽ നേരെ തിരിച്ചാണ്. മോഡേൺ ലുക്കിലുള്ള പദ്മിനിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പരമ്പരയിൽ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയിരിക്കുകയാണ് പദ്മിനി.

തങ്ങളുടെ ഇഷ്ടതാരത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം ആരാധകരെയും അസ്വസ്ഥരാക്കിയിരുന്നു. ഇപ്പോൾ പദ്മിനി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ച കുറിപ്പാണു ശ്രദ്ധ നേടുന്നത്. ഈ മനോഹരമായ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്.

തൊഴിൽ പരമായും വ്യക്തിപരമായും ഈ പരമ്പര എന്നെ മാറ്റി. ഞാൻ വിചാരിച്ചതിനേക്കാൾ കൂടുതൽ സ്‌നേഹവും പിന്തുണയും നിങ്ങളുടെ ഭാഗത്ത് നിന്നും എനിക്ക് ലഭിച്ചു. എല്ലാത്തിനും നിങ്ങളൂടെ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.നിങ്ങളാണ് എന്റെ ശക്തി.

എല്ലാത്തിനും എന്റെ ഹൃദയത്തിന്റെ ഉള്ളിൽ നിന്നും നന്ദി പറയുന്നു. പറയാൻ ആഗ്രഹിക്കാത്ത കാരണങ്ങൾ കൊണ്ടാണ് ഞാൻ പരമ്പരയിൽ നിന്ന് പിന്മാറിയതെന്നും താരം പറഞ്ഞു.

Advertisement