Home Entertainment

ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാൽ അതിനും ശ്രമിക്കണം, കുടുംബിനിയായി പുറത്തിറങ്ങണം; ബിഗ് ബോസിലേക്ക് എത്തിയ ലക്ഷ്മി ജയന്റെ ആഗ്രഹങ്ങൾ ഇങ്ങനെ

218

മിനി സ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസൺ കാത്തിരിപ്പുകൾക്ക് ഒടുവിൽ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം ബിഗ്‌ബോസ് ഷോയിലേക്ക് എത്തുന്ന താരങ്ങളെ കുറിച്ചുള്ള ഏകദേശ പ്രവചനങ്ങളെല്ലാം സത്യമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണ്.

സോഷ്യൽ മീഡിയ കണ്ടെത്തിയ പലരും ഇത്തവണ ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. അതിലൊരാൾ ലക്ഷ്മി ജയനാണ്. റിയാലിറ്റി ഷോ കളിലൂടെ മലയാളികൾക്ക് സുപരിചിതയായ ലക്ഷ്മി ഗായിക എന്നതിലുപരി വയലിനിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി, എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്.

Advertisements

ഇൻട്രോയിൽ തന്നെ പ്രേക്ഷകപ്രീതി നേടിയെടുക്കാൻ ലക്ഷ്മിയ്ക്ക് സാധിച്ചിരുന്നു. ഈ സീസണിലെ ഇമോഷണൽ മത്സരാർഥി ലക്ഷ്മി ആയിരിക്കുമെന്ന സൂചന ആദ്യം തന്നെ പുറത്ത് വന്നിരുന്നു.
മറ്റ് മത്സരാർഥികളെ പോലെ ബിഗ് ബോസിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് തുറന്ന് സംസാരിച്ച് കൊണ്ടാണ് ലക്ഷ്മിയും എത്തിയത്.

പണി എടുക്കാൻ പൊതുവേ മടിയുള്ള ആളാണ് താനെന്ന് ലക്ഷ്മി പറയുമ്പോൾ അതൊന്നും ഇനി നടക്കില്ല. രാവിലെ എഴുന്നേറ്റ് പണിയൊക്കെ ചെയ്യണമെന്ന് അവതാരകനായ മോഹൻലാൽ പറയുന്നുണ്ട്. തന്നെ വീട്ടിൽ നിന്നും അമ്മ അനുഗ്രഹിച്ച് വിട്ടതും അങ്ങനെയാണ്. പണികളെല്ലാം പഠിച്ച് നല്ലൊരു കുടുംബിനിയായിട്ട് വേണം തിരികെ വരാൻ.

ഒപ്പം ഒരു കല്യാണം കഴിക്കാനുള്ള അവസരം കിട്ടിയാൽ അതിനും ശ്രമിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത് എന്നും ലക്ഷ്മി പറയുന്നു. ഇതോടെ ഒരു പ്രണയകഥ വൈകാതെ ഷോ യിൽ കാണാൻ സാധിക്കുമെന്ന് തന്നെയാണ് അറിയുന്നത്. ഇത്തവണ മത്സരിക്കുന്നിൽ ഭൂരിഭാഗം ആളുകളും വിവാഹിതരല്ലെന്നുള്ളതും ശ്രദ്ധേയമായ കാര്യമാണ്.

Advertisement