മലയാളത്തിലെയും തമിഴിലെയും പ്രണയനായകൻമാർ ഒന്നിക്കുന്നു; അരവിന്ദ് സ്വാമി, കുഞ്ചാക്കോ ബോബൻ ചിത്രം ‘ഒറ്റ്’ തുടങ്ങുന്നു, ആവേശത്തിൽ ആരാധകർ

46

തമിഴ് നടൻ അരവിന്ദ് സ്വാമിക്കൊപ്പം അഭിനയിക്കാൻ ഒരുങ്ങി കുഞ്ചാക്കോ ബോബൻ. തീവണ്ടിയ്ക്ക് ശേഷം ടി പി ഫെല്ലിനി ഒരുക്കുന്ന ഒറ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയനായകൻമാരായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

മലയാള മനോരമ ദിനപത്രത്തിലെ കൊട്ടക എന്ന പംക്തിയിലൂടെയാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കുഞ്ചാക്കോ ബോബനും ഫേസ്ബുക്കിലൂടെ അരവിന്ദ് സ്വാമിക്കൊപ്പം സ്‌ക്രീൻ പങ്കിടുന്നതിലെ സന്തോഷം അറിയിച്ചിട്ടുണ്ട്. സിനിമകളിലൂടെ നിരവധി മനോഹരമായ നിമിഷങ്ങൾ നമുക്ക് സമ്മാനിച്ച അരവിന്ദ് സ്വാമിക്കൊപ്പം സ്‌ക്രീൻ പങ്കിടുന്നു എന്നായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ്.

Advertisements

എസ് സജീവൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നടൻ ആര്യയും ഷാജി നടേശനും ചേർന്നാണ് ഒറ്റ് നിർമ്മിക്കുന്നത്. ഈ മാസം 27ന് ചിത്രീകരണം ആരംഭിക്കും. തമിഴിലും മലയാത്തിലും ഒരേ സമയം ചിത്രീകരിക്കുന്ന സിനിമ മുംബൈ , ഗോവ, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.

ചിത്രം നർമ്മത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ത്രില്ലർ ആയിരിക്കുമെന്ന് അണിയറപ്രവർത്തകർ പറയുന്നു. ജൂലൈയിൽ റിലീസ് ചെയ്യാനുളള തയ്യാറെടുപ്പിലാണ്. എഎച്ച് കാഷിഫ് സംഗീതം നിർവഹിക്കുന്നു. ഛായാഗ്രഹണം വിജയ്.

നർമത്തിന്റെ മേമ്പൊടിയും ബന്ധങ്ങളുടെ ഊഷ്മളതയുമെല്ലാം ചേർന്ന ത്രില്ലർ സിനിമയായിരിക്കും ഒറ്റ് എന്ന് അണിയറപ്രവർത്തകർ പറയുന്നു. തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. രണ്ടു ഭാഷകളിലും ഒരുമിച്ച് ജൂലൈയിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

അതേ സമയം ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിലും കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കൃതിയെ ആസ്പദമാക്കിയാണ് സിനിമയൊരുങ്ങുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Advertisement