അച്ഛനെ എനിക്ക് രണ്ടാം വയസ്സിൽ നഷ്ടപ്പെട്ടു, ഇപ്പോൾ അമ്മയാണ് എല്ലാം: തന്റെ ബാല്യകാലത്തെ സങ്കടം പങ്കുവെച്ച് ബിഗ്‌ബോസ് 3 മൽസരാർത്ഥി റിതു മന്ത്ര

81

ബിഗ്‌ബോസ് റിയായിലിറ്റിഷോ മലയാളത്തിന്റെ മൂന്നാം പതിപ്പ് നിരവധി സർപ്രൈസുകളും ആയിട്ടാണ് ഇക്കുറി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് സീസൺ 3 അവതരിപ്പിക്കപ്പെടുന്നത്.

ഷോയിൽ പങ്കെടുക്കുന്ന മത്സാരാർഥികളുടെ നിർണ്ണയത്തിലും ഇത് പ്രകടമാണ്. സിനിമാ, സീരിയൽ താരങ്ങൾ മുതൽ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതമല്ലാത്ത ആളുകൾ വരെ സീസൺ 3 ൽ എത്തുന്നുണ്ട്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം ഷോയിലെ മൽസരാർത്ഥിയായ റിതു മന്ത്രയാണ്. മലയാളി പ്രേക്ഷകർക്ക് പുതുമുഖമാണ് റിതു. സകലകലാവല്ലഭയാണ് താരം. അഭിനേത്രി, ഗായിക, മോഡലിംഗ് എന്നീ മേഖലകളിൽ റിതു സജീവമാണ്.

കണ്ണൂർ സ്വദേശിയാണ് റിതു. പിജി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മോഡലിംഗ്, ഫാഷൻ മേഖലകളിലേക്ക് റിതു എത്തുന്നത്. കിംഗ് ലയർ, തുറമുഖം, റോൾ മോഡൽസ്, ഓപറേഷൻ ജാവ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കണ്ണൂർ സ്വദേശിയാണ് റിതു.

വളരെ ചെറുപ്പത്തിൽ തന്നെ റിതുവിന് അച്ഛനെ നഷ്ടപ്പെട്ടു. രണ്ടാം വയസ്സിലാണ് അപകടത്തിൽ അച്ഛനെ നഷ്ടമാകുന്നത്. പിന്നെ എല്ലാം അമ്മയായിരുന്നു. മകൾക്ക് വേണ്ടിയായിരുന്നു പിന്നീടുള്ള ജീവിതം. മറ്റൊരു വിവാഹം പോലും കഴിക്കാൻ ഈ അമ്മ തയ്യാറായിരുന്നില്ല. താൻ കണ്ടതിൽ വെച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് തന്റെ അമ്മയെന്ന് റീതു വ്യക്തമാക്കുന്നു.

Advertisement