Home Entertainment

വെറു ഒഡിസ്സി നർത്തകി മാത്രമല്ല ബിഗ് ബോസ് 3 ലെ സന്ധ്യ, 20 വയസ്സുള്ള മകനും 15 കാരിയായ മകളുമുള്ള താരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ

221

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ കഴിഞ്ഞ കുറച്ചുനാളുകളായുള്ള ആകാംക്ഷയ്ക്ക് വിരാമമിട്ട് കൊണ്ട് ഏഷ്യാനെറ്റിലെ റിയാലിറ്റിഷോയായ ബിഗ് ബോസ് മലയാളം സീസൺ 3 ആരംഭിച്ചിരിക്കുകയാണ്. ഒട്ടും പ്രതീക്ഷിക്കാത്ത മത്സരാർഥികളാണ് ഇത്തവണ ഹൗസിൽ എത്തിയിരിക്കുന്നത്.

ആദ്യ രണ്ട് സീസണുകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. പ്രണയ ദിനത്തിലാണ് ഷോ ആരംഭച്ചത് കൊണ്ട് തന്നെ ചുവന്ന റോസാപ്പൂവ് നൽകി കൊണ്ടാണ് മോഹൻലാൽ മത്സരാർഥികളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്തത്.

Advertisements

പ്രേക്ഷകർക്ക് സുപരിചിതമായ മുഖങ്ങൾക്കൊപ്പം പുതുമുഖങ്ങളും ഷോയിലുണ്ട് . മത്സരാർഥികളെ പ്രഖ്യാപിച്ചതിന് തൊട്ട് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ മൽസരാർഥികളെ കുറിച്ചുള്ള ചർച്ചകൾ മുറുകുകകയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ഒരു പേരാണ് ബിഗ് ബോസിലെ ഒരു മൽസരാത്ഥിയായ സന്ധ്യ മനോജിന്റേത്. കേരളത്തിൽ നിന്നുള്ള ഓഡീസി നർത്തികയായ സന്ധ്യയെ മലയാളി പ്രേക്ഷകർക്ക് അത്ര സുപരിചിതയല്ല. ഭരതനാട്യത്തിലൂടെയാണ് സന്ധ്യ നൃത്തത്തിലെത്തുന്നത്. വിവാഹത്തിന് ശേഷമാണ് സന്ധ്യയുടെ ജീവിതത്തിലേയ്ക്ക് ഒഡീസി നൃത്തം എത്തുന്നത്.

വിവാഹ ശേഷം കേരളത്തിൽ നിന്ന് മലേഷ്യയിലെത്തിയ സന്ധ്യ അവിടെ വെച്ചാണ് ഓഡിസിയുടെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ടെംപിൾ ഓഫ് ആർട്ട് എന്ന പേരുകേട്ട കലാലയത്തിൽ ചുവടുകൾ പഠിച്ച സന്ധ്യാ മനോജ് ഗുരു ദുർഗ്ഗാചരൺ, രൺവീർ, ഗുരു രതികാന്ത് മൊഹപത്ര എന്നിവരുടെ കീഴിൽ ഇപ്പോഴും നൃത്തം അഭ്യസിക്കുകയാണ്.

നൃത്തം മാത്രമല്ല യോഗയും സന്ധ്യയ്‌ക്കൊപ്പമുണ്ട്. നൃത്തരൂപം എന്ത് തന്നെ ആയാലും അതിന് പൂർണ്ണത വരണമെങ്കിൽ യോഗയും അഭ്യസിക്കണം എന്നാണ് സന്ധ്യയുടെ അഭിപ്രായം. ഭർത്താവിന്റെ യോഗസ്‌കൂളിൽ യോഗയും ഒഡീസിയും സംയോജിപ്പിച്ചു കൊണ്ടുള്ള ക്ലാസുകൾ സന്ധ്യ നടത്തുന്നുണ്ട്.

ഇതേ ആശയത്തിൽ തിരുവനന്തപുരത്ത് ഒഡീസി ശിൽപശാലയും സംഘടിപ്പിച്ചിട്ടുണ്ട്. നർത്തകിയും അധ്യാപികയും മാത്രമല്ല മികച്ച ഭാര്യയും അമ്മയും കൂടിയാണ് സന്ധ്യ. 20 വയസ്സുള്ള ഒരു മകനും 15 വയസ്സുള്ള മകളും സന്ധ്യയ്ക്കുണ്ട്. അമ്മയാണ് മക്കളുടെ അടുത്ത സുഹൃത്ത്.

തിരിച്ചും അങ്ങനെ തന്നെയാണ്. അമ്മയ്ക്ക് പൂർണ്ണ പിന്തുണയാണ് മക്കൾ നൽകുന്നത്. കുടുംബത്തോടൊപ്പം മലേഷ്യയിൽ സെറ്റിലാണ് സന്ധ്യയിപ്പോൾ. മോഡലിംഗിലും ചുവട് വെച്ചിട്ടുണ്ട്.

അതേ സമയം സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 14 വ്യത്യസ്ത ആളുകളുമായിട്ടാണ് ബിഗ് ബോസ് സീസൺ 3 ആരംഭിച്ചിരിക്കുന്നത്. സിനിമപ്രവർത്തകരും, സമൂഹിക പ്രവർത്തകരും, മോഡലിംഗ് താരങ്ങളും ഇക്കുറി ഷോയിൽ എത്തിയിട്ടുണ്ട്.

നോബി, ഭാഗ്യലക്ഷ്മി, കിടിലൻ ഫിറോസ് ഇവരുടെ പേരുകൾ നേരത്തെ പ്രചരിച്ചിരുന്നു. എന്നാൽ ബാക്കിയുള്ള 11 മത്സരാർഥികളിൽ ചിലരുടെ ബിഗ് ബോസ് പ്രവേശനം പ്രേക്ഷകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. നടൻ മണക്കുട്ടൻ, സീരിയൽ താരം അനൂപ് കൃഷ്ണൻ, ടിംപൽ ഭാൽ, മജ്‌സിയ ഭാനു, സൂര്യ മേനോൻ, സായ് വിഷ്ണു. അഡോണി ജോൺ, റംസാൻ, റിതു മന്ത്ര, എന്നിവരാണ് മറ്റുള്ള മത്സരാർഥികൾ.

Advertisement