മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഏറെ ഇഷ്ടം, വിജയ് സേതുപതിയുടെ കിടുക്കാച്ചി മറുപടി വൈറലാകുന്നു

3287

വ്യത്യസ്തമായി അഭിനയ ശൈലിയുമായി എത്തി തൊട്ടതെല്ലാം പൊന്നാക്കി തമിഴകത്തെ സൂപ്പർതാരമായി മാറിയ നടനാണ് മക്കൾ ശെൽവം വിജയ് സേതുപതി. ഇപ്പോൾ തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി.

ചെറിയ വേഷങ്ങളിലൂടെ വെള്ളിത്തിരയിൽ എത്തുകയും വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താനും താരത്തിന് കഴിഞ്ഞിരുന്നു. തമിഴിലാണ് കൂടുതൽ സജീവമെങ്കിലും മലയാള സിനിമയോടും പ്രേക്ഷകരോടും വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്.

മലയാള സിനിമയെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും പല അഭമുഖത്തിലും നടൻ വെളിപ്പെടുത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ മലയാള സിനിമയിലെ ഇഷ്ടതാരത്തെ കുറിച്ച് ചോദിച്ചപ്പോൾ നടൻ നൽകിയ ഉത്തരം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം

മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ മലയാളത്തിൽ ഇഷ്ടം എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി ഇങ്ങനെയായിരുന്നു. മലയാള സിനിമ എനിക്ക് ഏറെ ഇഷ്ട്ടമാണ്. മോഹൻലാലിനെയും മമ്മൂട്ടിയെയും ഫഹദ് ഫാസിലിനെയും ഒക്കെ വളരെ ഇഷ്ട്ടമാണ്.

ഒരുപാട് മികച്ച ചിത്രങ്ങളും മികച്ച അഭിനേതാക്കളും ഉള്ള സിനിമാ മേഖലയാണ് മലയാളം. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടിട്ട് അതിലെ സഹോദരങ്ങളുടെ കൂടെ ജീവിക്കാൻ എനിക്ക് തോന്നി. അതൊരു സിനിമയായിട്ടല്ല ജീവിതമായാണ് തോന്നിയത്. അത്രത്തോളം മികച്ചതായിരുന്നു. ഓരോ സിനിമയും വ്യത്യസ്തങ്ങളായ ജീവിത അനുഭവമാണ്.

നമ്മുടെയൊക്കെ ജീവിതമാണ് സിനിമയിൽ നമ്മൾ കാണുന്നത്. എനിക്ക് എല്ലാവരെയും ഇഷ്ട്ടമാണ്. ആരെയും വേർപിരിച്ച് പറയരുത്. സിനിമയെ കുറിച്ച് ചോദിക്കു, താരങ്ങളെ കുറിച്ചല്ല. സിനിമയാണ് പ്രധാനം. എത്ര വലിയ സ്റ്റാർ അഭിനയിക്കുന്ന പടമായാലും സിനിമ തുടങ്ങി പത്ത് പതിഞ്ച് മിനിറ്റിനു ശേഷം സ്റ്റാറിനപ്പുറത്ത് കഥയ്ക്കാണ് പ്രധാന്യം.

അത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ടാണ് അത്തരം സിനിമകൾ ജനങ്ങൾ സ്വീകരിക്കുന്നതെന്നും വിജയ് സേതുപതി അഭിമുഖത്തിൽ പറഞ്ഞു. പൃഥ്വിരാജ്, ബിജു മേനോൻ ചിത്രമായ അയ്യപ്പനും കോശിയും, കപ്പേള തുടങ്ങിയ ചിത്രങ്ങളെ കുറിച്ചും നടൻ അഭിമുഖത്തിൽ വാചാലനാകുന്നുണ്ട്.

ദളപതി വിജയ് നായകനായ മാസ്റ്ററാണ് വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. മാസ്റ്ററിൽ ഭവാനി എന്ന് ഭീകര വില്ലനെയാണ് വിജയ് സേതുപതി അവതരിപ്പിച്ചത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം പുറത്ത് വന്നത്. കോളിവുഡ് പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരും ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.