കസ്തൂരിമാനിലെ കാവ്യ പ്രണയ സാഫല്യത്തിലേക്ക്, കാമുകൻ ശ്രീജിത്ത് വിജയനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു

103

പ്രശസ്ത സീരിയൽ നടി റെബേക്ക സന്തോഷ് വിവാഹിതയാകുന്നു. യുവ സംവിധായകൻ ശ്രീജിത്ത് വിജയൻ ആണ് റബേക്കയുടെ കഴുത്തിൽ മിന്നുകെട്ടുന്നത്. പ്രണയ ദിനമായ ഫെബ്രുവരി 14ന് ആയിരുന്നു വിവാഹ നിശ്ചയം നടന്നത്.

ശ്രീജിത്തുമായി പ്രണയത്തിലാണെന്ന വിവരം റബേക്ക നേരത്തെ തന്നെ വളിപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയകളിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. കുഞ്ഞിക്കൂനൻ എന്ന സീരിയലിലൂടെ ആണ് റെബേക്ക അഭിനയരംഗത്തെന്നുന്നത്. കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ ആണ് താരം പ്രശസ്തയാകുന്നത്.

Advertisements

കുട്ടനാടൻ മാർപാപ്പ എന്ന സിനിമയിലൂടെയാണ് ശ്രീജിത്ത് സംവിധാന രംഗത്ത് എത്തുന്നത്. ബിബിൻ ജോർജ് നായകനായ മാർഗം കളി ഒരുക്കിയതും ശ്രീജിത്ത് വിജയൻ ആയിരുന്നു. ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ചു കൊണ്ടായിരുന്നു റെബേക്ക വേദിയിലേക്ക് എത്തിയത് . ആ വസ്ത്രത്തിൽ അതീവ സുന്ദരി ആയിരുന്നു റെബേക്ക.

സിമ്പിൾ ചോക്കറും കൈ നിറയെ ചുവന്ന വളകളും ധരിച്ച റെബേക്കയെ ആരവങ്ങളോടെയാണ് വേദിയിലേക്ക് ആനയിച്ചത്. വെള്ള നിറത്തിലുള്ള സ്യൂട്ടായിരുന്നു ശ്രീജിത്ത് വിജയ് ധരിച്ചത്. സിമ്പിൾ ആൻഡ് ഹമ്പിൾ ലുക്കിലായിരുന്നു ശ്രീജിത്ത് വേദിയിലേക്ക് പ്രവേശിച്ചത്. റെബേക്കായും ശ്രീജിത്തും ഇരുവരുടെയും കുടുംബവും വേദിയിൽ ദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകളിലേയ്ക്ക് കടക്കുകയായിരുന്നു.

തുടർന്ന് എല്ലാവരുടെയും അനുവാദത്തോടെ ശ്രീജിത്ത് റെബേക്കായുടെ വിരലിൽ മോതിരം അണിയിച്ചു. റെബേക്ക തിരിച്ച് ശ്രീജിത്തിന്റെ വിരലിലും മോതിരം അണിയിച്ചു . റെബേക്കായുടെയും ശ്രീജിത്തിന്റെയും വിവാഹ നിശ്ചയ വീഡിയോയും ചിത്രങ്ങളും ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിയ്ക്കുകയാണ്.

കുട്ടനാടൻ മാർപ്പാപ്പ , മാർഗംകളി തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങളുടെ സംവിധായകനാണ് ശ്രീജിത്ത് വിജയ്. ഏഷ്യാനെറ്റിലെ കസ്തൂരിമാൻ എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമാണ് റെബേക്ക. റെബേക്കായും ശ്രീജിത്തും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങൾക്കെല്ലാം നല്ല സ്വീകാര്യതയാണ് ലഭിയ്ക്കാറുള്ളതും.

Advertisement