15 സർപ്രൈസുകൾ നൽകി കുക്കുവിനെ ഞെട്ടിച്ച് ഭാര്യ ദീപ, വിവാഹ വാർഷികം പൊളിയാക്കി താരദമ്പതികൾ

100

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഡാൻസറും നടനും അവതാരകനുമാണ് കുക്കു അഥവാ സുഹൈദ് കുക്കു. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കുക്കു ശ്രദ്ധേയനായത്. മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന പരിപാടിയിൽ അവതാരകനായും കുക്കു എത്തുന്നുണ്ട്.

ദീപ പോളാണ് കുക്കുവിന്റെ ഭാര്യ. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. പ്രണയകാലത്തെ വിശേഷങ്ങൾ ഒക്കെ ഇരുവരും പലപ്പോഴും തുറന്നു പറഞ്ഞിരുന്നു. ഇവരുടെ വിവാഹത്തിന് പിന്നാലെ ഇന്റർ റിലീജിയസ് മാര്യേജ് ആണോ, നിങ്ങളെ വീട്ടിൽ കയറ്റുമോ തുടങ്ങിയ സംശയങ്ങൾ ചോദിച്ച് നിരവധി പേർ രംഗത്ത് എത്തിയിരുന്നു.

Advertisements

ഇപ്പോളിതാ ദീപ പോളിന്റെയും സുഹൈദ് കുക്കുവിന്റെയും രണ്ടാം വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോ ശ്രദ്ധ നേടുന്നു. പതിനഞ്ച് സർപ്രൈസുകളാണ് ദീപ കുക്കുവിന് നൽകിയത്. പെഡിക്യുയർ മുതൽ കൊച്ചിയിലെ ഏറ്റവും വിലയേറിയ ഫൈവ് സ്റ്റാർ ഹോട്ടലായ ഹയാത്തിലെ ഒരു ദിവസം വരെ എല്ലാം കുക്കുവിന് സർപ്രൈസ് ആയിരുന്നു.

Also Read
ഒരു പെൺകുട്ടി ആയത് കൊണ്ട് എന്റെ അമ്മ എപ്പോഴും എന്നോട് അങ്ങിനെ ചെയ്യാൻ നിർബന്ധിയ്ക്കാറുണ്ട് ; ലിംഗവിവേചനത്തെ കുറിച്ച് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദയുടെ വാക്കുകൾ

പെഡിക്യുയർ ചെയ്യാനായി കൊണ്ടു പോകുമ്പോൾ ആദ്യം കുക്കു സമ്മതിച്ചില്ല. ഞാൻ എന്നും കുളിക്കുമ്പോൾ കാല് തേച്ച് തേച്ച് കഴുകാറുണ്ട് എന്ന് പറഞ്ഞിട്ടൊന്നും ദീപ വിട്ടില്ല. ഡാൻസ് ചെയ്യുമ്പോൾ കാല് നീറ്റ് ആയി വയ്ക്കണം എന്ന ഉദ്ദേശത്തോടെ ദീപ അത് ചെയ്യിപ്പിച്ചു.

പിന്നെ മൊബൈൽ കവർ, വാട്ടർ ബോട്ടിൽ, കെഎഫ്സി തുടങ്ങി ചെറുതും വലുതുമായ പതിനഞ്ച് സമ്മാനങ്ങളാണ് ദീപ കുക്കുവിനായി നൽകിയത്. അവസാനം മതി എനിക്ക് മതിയായി എന്ന് കുക്കു പറയുന്ന നില വരെ എത്തി. എന്നാൽ ഇതൊന്നും താൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്നും, വളരെ അധികം സന്തോഷമായി എന്നു കുക്കു പറയുന്നുണ്ട്.

അതിനിടയിൽ ദീപയെയും കുക്കു സർപ്രൈസ് ചെയ്യിപ്പിച്ചിട്ടുണ്ട്. ഏറെ നാളായി ദീപ ആഗ്രഹിക്കുന്ന ഡയമണ്ട് കമ്മൽ വാങ്ങി കൊടുത്തിരുന്നു.

Also Read
വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും അനായാസമായി ചെയ്ത് സംയുക്ത വർമ്മ : വീഡിയോ വൈറൽ

Advertisement