വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും അനായാസമായി ചെയ്ത് സംയുക്ത വർമ്മ : വീഡിയോ വൈറൽ

167

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സംയുക്താ വർമ്മ. താരം ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും തന്റെ ജീവിത ചര്യയും യോഗാഭ്യാസങ്ങളുടെ വിശേഷങ്ങളും എല്ലാം സോഷ്യൽമീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. താരത്തിന് ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് യോഗ. യോഗയ്ക്കു വേണ്ടിയുള്ള നടിയുടെ ആത്മസമർപ്പണം വ്യക്തമാക്കുന്ന വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുമുണ്ട്.

അടുത്ത കാലത്ത് വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റും താരം ആരാധകർക്കായി പങ്കുവച്ചിരുന്നു. മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്‌സ് ട്രെയ്‌നിങ് ലെവൽ (200 hrs) സർട്ടിഫിക്കറ്റായിരുന്നു സംയുക്തയ്ക്ക് ലഭിച്ചത്.

Advertisements

ALSO READ

കുട്ടിക്കാലത്ത് അയൽക്കാരൊക്കെ ലളിതയോടു ചോദിക്കും, ‘നിന്നെ അമ്മ പെറ്റതാണോ, എടുത്തുവളർത്തിയതാണോ’ എന്ന്; അധികമാരും അറിയാത്ത കെപിഎസി ലളിതയുടെ കഥ

വിവിധ യോഗാമുറകൾ അഭ്യാസിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്. വളരെ കടുപ്പമേറിയ യോഗാഭ്യാസ മുറകൾ പോലും പരിശീലനത്തിലൂടെ അനായാസമായി സംയുക്ത ചെയ്യുന്നുണ്ട്. ഫാറ്റ് ബേണിങ്ങിനു വേണ്ടി അധിക സ്റ്റെപ്പുകൾ കൂടി ചേർത്തുള്ള സൂര്യ നമസ്‌കാരം, ചക്രാസനം, ശീർഷാസനം, ട്രീ പോസ്(വൃക്ഷാസനം) എന്നിവയുടെ വ്യത്യസ്ത യോഗാമുറകളാണ് സംയുക്ത ചെയ്തിരിക്കുന്നത്.

മൈസൂരിലെ അഷ്ടാംഗ യോഗശാലയിലാണ് താരം യോഗാമുറകൾ പരിശീലിച്ചത്. ഏഴു വർഷം മൻപ് അവിടെവച്ചു സംയുക്ത യോഗ ചെയ്യുന്ന ചിത്രങ്ങളും ആ സമയത്ത് സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.

ALSO READ

ഒരു അമ്മ എന്ന നിലയിൽ നമ്മൾ പെർഫക്ട് ആകണം എന്നില്ല, പക്ഷെ എല്ലാ കാര്യത്തിലും ഏറ്റവും മികച്ചത് നൽകാൻ ശ്രമിയ്ക്കും : ശ്രദ്ധ നേടി അശ്വതിയുടെ പോസ്റ്റ്

മൂക്കിലൂടെയുള്ള മ്യൂക്കസും പൊടിയും നീക്കം ചെയ്യുന്ന ഷഡ്ക്രിയയും സംയുക്ത ചെയ്യുന്നുണ്ട്. മുഖത്തെ പേശികളുടെ പിരിമുറുക്കം ഒഴിവാക്കുക, തലച്ചോറിനെ ശാന്തമാക്കുക, ഉത്കണ്ഠ, ദേഷ്യം, വിഷാദം എന്നിവ ലഘൂകരിക്കുക, മൂക്കിലെ വിവിധ നാഡികളെ ഉത്തേജിപ്പിക്കുക തുടങ്ങിയ ഗുണങ്ങളും ഷഡ് ക്രിയ പരിശീലിക്കുന്നതിലൂടെ ലഭിക്കും.

യോഗ അഭ്യസിക്കുന്നത് മനസ്സിനും ശരീരത്തിനും നല്ലതാണെന്നും ആസനങ്ങൾ ചെയ്യുമ്പോളുള്ള പൂർണതയില്ലായ്മ കാര്യമാക്കേണ്ടതില്ലെന്നും എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കഴിഞ്ഞ വനിതാദിനത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു.

 

 

View this post on Instagram

 

A post shared by Samyuktha Varma (@samyukthavarma)

Advertisement