Home Entertainment Celebrities

ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണം എന്റെ മകൾ ആണ്: വികാര നിർഭരമായ കുറിപ്പുമായി ആര്യ

181

അവതാരകയും മോഡലുമായ ആര്യ മലയാളികളുടെ പ്രിയപ്പെട്ട നടിയും കൂടിയാണ്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയലൂടെയാണ് ആര്യ ഏറെ പ്രശസ്തി നേടിയത്. പിന്നീട് ബിഗബോസിൽ എത്തിയതോടെ ആരാധകരും ഏറെയായി

തോപ്പിൽ ജോപ്പൻ, അലമാര, ഹണി ബി 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധർവൻ, ഉൾട്ട, ഉറിയടി തുടങ്ങിയ നിരവധി സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയിലാണ് താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞത്.

Advertisements

താൻ പ്രണയതത്തിലാണെന്നും ജാൻ എന്ന് അദ്ദേഹത്തെ വിളിക്കാമെന്ന് താരം പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. അന്ന് മുതൽ ആര്യയുടെ ജാൻ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൾ റോയയുടെ പിറന്നാൾ ദിവസം.

മകളുടെ പിറന്നാൾ ദിവസം ആഘോഷമാക്കിയിരിക്കുയാണ് ആര്യ. സോഷ്യൽ മീഡിയ വഴി പങ്ക് വച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ വൈറൽ ആണ്. ‘അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ്, എന്റെ ആത്മാവ്, എന്റെ ലോകം എല്ലാം അവൾ ആണ്.

മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ. മമ്മ നിന്നെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല എന്നും ആര്യ കുറിപ്പിലൂടെ പറയുന്നു.

നിരവധി ആരാധകർ ആര്യയുടെ മകൾക്ക് ആശംസയുമായെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം മകളുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാതെ ബിഗ് ബോസിൽ ആയിരുന്നതിന്റെ വിഷമം താരം പങ്കുവെച്ചിരുന്നു.

റോയയുടെ പിറന്നാൾ ദിനം മകളെ രോഹിത് ഉമ്മ വയ്ക്കുന്നതിന്റെയും, കേക്ക് കട്ട് ചെയ്യുന്നതിന്റെയും മടിയിൽ ഇരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ആരെ വൈറൽ ആയി മാറിയിട്ടുണ്ടായിരുന്നു.

Advertisement