മക്കൾക്ക് വേണ്ടിയാണ് ഞാൻ ബിഗ്ബോസിൽ എത്തിയത്: വെളിപ്പെടുത്തലുമായി കിടിലം ഫിറോസ്

199

മിനിസ്‌ക്രീൻ പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറുന്ന റിയാലിറ്റി ഷോ ബിഗ്ബോസ് മലയാളം സീസൺ മൂന്നിലെ ശക്തനായ മത്സരാർത്ഥിയാണ് ഫിറോസ്. അവതാരകൻ, പ്രൊഡ്യൂസർ തുടങ്ങിയ നിലകളിൽ കരിയർ ആരംഭിച്ച അദ്ദേഹം ആർജെ എന്ന നിലയിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

ആർജെ എന്നതിൽ ഉപരി സമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ, മോട്ടിവേഷണൽ ട്രെയ്നർ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനാണ്. 105 മണിക്കൂർ നീണ്ട ഒരു റോഡിയോ അവതരണത്തിന്റെ പേരിൽ ലിംക ബുക്ക് ഓഫ് റെക്കോർഡിലും ഫിറോസ് ഇടം നേടിയിട്ടുണ്ട്.

Advertisements

കിടിലം ഫിറോസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ബിഗ്ബോസ് ഹൗസിനുള്ളിൽ വളരെ ആക്ടിവീണ് ഫിറോസ്. ഇപ്പോൾ താൻ ബിഗ്ബോസ് സീസൺ മൂന്നിൽ മത്സരിക്കാൻ എത്തിയതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഫിറോസ്. പരിപാടിക്ക് പങ്കെടുക്കുന്നതിന് തൊട്ടുമുമ്പ് ഫിറോസ് നൽകിയ അഭിമുഖത്തിലെ വാക്കുകളാണ് വൈറൽ ആകുന്നത്.

മക്കൾക്ക് വേണ്ടിയാണ് താൻ ഷോയിൽ എത്തിയിരിക്കുന്നത് എന്നാണ് ഫിറോസ് പറയുന്നത്. ഫിറോസിന്റെ വാക്കുകൾ ഇങ്ങനെ:

ആണുങ്ങൾ ദാരിദ്രം പറഞ്ഞൂടാ എന്നാണ് ഉമ്മ പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ദാരിദ്രം പറയില്ല. എന്നാൽ പൈസ കിട്ടിയാൽ ആർക്കും പുളിക്കത്തില്ല.എനിക്ക് കിട്ടുന്ന ശമ്ബളത്തിന്റെ 80 ശതമാനവും മറ്റുള്ളവർക്ക് കൊടുക്കും.

എനിക്കും കുടുംബത്തിനും ജീവിക്കാൻ ഒരു 20 ശതമാനം മതി. അതിനാൽ തന്നെ തന്റെ മക്കൾക്ക് വേണ്ടി ഒന്നും ഉണ്ടാക്കാൻ പറ്റിയിട്ടില്ല. ഇത്തവണ മക്കളുടെ ആവശ്യമാണ് ഞാൻ ഷോയിൽ ഉണ്ടാകണമെന്നത്. പൈസ കൂടാതെ ഷോയിലൂടെലഭിക്കുന്ന പേരാണ്.

ഇത്ര വലിയ ഷോയിലൂടെ പച്ചയായി പ്രേക്ഷകരുടെ മുന്നിൽ വരുക എന്നത് ഒരു ചലഞ്ച് തന്നെയാണ്. ഞാൻ എന്താണെന്ന് എനിക്ക് മനസ്സിലാക്കാനുളള ഒരു അവസരം കൂടിയാണ് ഈ ഷോയെന്നും ഫിറോസ് വ്യക്തമാക്കുന്നു.

Advertisement