സുപ്രിയക്കും അമാലിനും ഒപ്പം അടിച്ചുപൊളിക്കുന്ന ചിത്രവുമായി നസ്‌റിയ, താര പത്‌നിമാരുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ

108

ബാലതാരായി മലയാള സിനിമയിലെത്തി പിന്നീട് നായികാ വേഷങ്ങളിൽ തിളങ്ങി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസിം. മലയാളത്തിലേയും തമിഴിലേയും ഒട്ടുമിക്ക യുവ താരങ്ങളുടെയെല്ലാം നായികയായി നസ്രിയ അഭിനയിച്ചു കഴിഞ്ഞിരുന്നു.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടൻ ഫഹദ് ഫാസിലിനെ താരം പ്രണയിച്ച് വിവാഹം കഴിക്കുന്നത്. വിവാഹ ശേഷം നാല് വർഷം കഴിഞ്ഞാണ് നടി വീണ്ടും സിനിമയിൽ സജീവമായത്. കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു നസ്രിയയുടെ തിരിച്ചുവരവ്.

Advertisements

പിന്നാലെ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ സിനിമകളിലും നസ്രിയ അഭിനയിച്ചു.
സിനിമാ തിരക്കുകൾക്കിടയിലും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കാറുളള താരമാണ് നസ്രിയ. പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ അനിയത്തി കുട്ടി കൂടിയാണ് നസ്രിയ.

ഇവരുടെ ഭാര്യമാരുമായും അടുത്ത സൗഹൃദമാണ് നടിക്കുളളത്. അതേസമയം സുപ്രിയക്കും അമാലിനും ഒപ്പമുളള നസ്രിയയുടെ പുതിയൊരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. കഴിഞ്ഞ രാത്രി ചെലവഴിച്ചത് ഇവർക്കൊപ്പമായിരുന്നു എന്ന് കുറിച്ചാണ് നസ്രിയ എത്തിയത്.

സിനിമാരംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയെന്ന് മുൻപ് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ചേട്ടനും അനിയത്തിയുമായി പൃഥ്വിയും നസ്രിയയും ചിത്രത്തിൽ അഭിനയിച്ചു.

സിനിമ തകർപ്പൻ വിജയമായിരുന്നു നേടിയത്. ദുൽഖർ സൽമാനൊപ്പം സലാല മൊബൈൽസ് എന്ന ചിത്രത്തിലാണ് നസ്രിയ ആദ്യമായി അഭിനയിച്ചത്. പിന്നാലെ വായെ മൂടി പേസവും, ബാഗ്ലൂർ ഡേയ്സ് എന്നീ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു.

തെലുങ്കിൽ നാനിയുടെ നായികയായുളള അണ്ടെ സുന്ദരാനികി എന്ന ചിത്രമാണ് നസ്രിയയുടെ പുതിയ സിനിമ. മലയാളം, തമിഴ് ഭാഷകളിൽ തിളങ്ങിയ നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.

Advertisement