ഏഴു വർഷമായി കണ്ടുമുട്ടിയിട്ട്, കാമുകന്റെ ചിത്രം പങ്കുവെച്ച് മഡോണ, ആശംസകളുമായി ആരാധകർ

2234

നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ മൂന്ന് നായികമാരിൽ ഒരാളായെത്തി മലയാൡകളുടെ ഹൃദയം കവർന്ന യുവനടിയാണ് മഡോണ സെബാസ്റ്റ്യൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളി സിനിമാപ്രേമികളായി യുവാക്കളുടെ ഹരമായി മാറാൻ മഡോണയ്ക്ക് കഴിഞ്ഞു.

പ്രേമത്തിന്റെ തകർപ്പൻ വിജയത്തോടെ അന്യഭാഷകളിലേക്ക് ചേക്കേറിയ മഡോണ മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ചു. പിന്നീട് കിംഗ് ലയറും ഇബ്ലീസും അടക്കം നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. പൃഥ്വിരാജ് നായകനായ ബ്രദേഴ്‌സ് ഡേ ആണ് താരം അഭിനയിച്ച് അവസാനമായി റിലീസായ മലയാളചിത്രം.

Advertisements

ഒരു കന്നഡ ചിത്രം പുറത്തു വരാനുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന താരമാണ് മഡോണ. തന്റെ പുതിയ ചിത്രങ്ങളും ചില ഫോട്ടോഷൂട്ടുകളുമൊക്കെ പങ്കുവയ്ക്കുന്ന മഡോണ സോഷ്യൽ മീഡിയയുടെ വിമർശനങ്ങൾക്കും ഇരയായിട്ടുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രം വൈറലായി മാറിയിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ റോബി എബ്രഹാമിനൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ഏഴു വർഷമായി ഞാൻ നിന്നെ കണ്ടുമുട്ടിയിട്ട്, നിന്നോട് കൂട്ടുകൂടാൻ സാധിച്ചതും നിന്നെ അറിയാൻ സാധിച്ചതുമെല്ലാം ഒരു ഭാഗ്യമായിട്ടാണ് കരുതുന്നത്.

എന്റെ ഉയർച്ചയിലും താഴ്ച്ചയിലും കൂടെ നിന്നതിന് നന്ദി. ഒരുപാടു കഴിവുള്ളവനാണ് നീ, തീർച്ചയായും ഉയരങ്ങളിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നാണ് ചിത്രത്തോടൊപ്പം മഡോണ കുറിച്ചത്. ഇതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ആരാധകർ.

യൂ റ്റു ബ്രൂട്ടസ് എന്ന സിനിമയിൽ ഗായിക ആയാണ് മഡോണ സെബാസ്റ്റ്യൻ സിനിമാ രംഗത്തെത്തുന്നത്. സിനിമയിലെത്തി 5 വർഷങ്ങൾക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം.

കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറി. കൊട്ടിഗൊബ്ബ 3 ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം. കൊമ്പു വച്ച സിങ്കമേടാ എന്ന സിനിമയും മഡോണയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Advertisement