ത്രില്ലർ ചിത്രത്തിൽ കിടിലൻ വേഷങ്ങളിൽ മമ്മൂട്ടിയും ജയറാമും, ധ്രൂവത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നത് തീപാറുന്ന ചിത്രത്തിനായി

90

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർതാരം ജയറാമും വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൽ കുറഞ്ഞതൊന്നും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാനാവില്ല. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നൽകിയത് നിർമാതാവ് ജോബി ജോർജ് ആണ്.

അമ്മയ്ക്ക് വേണ്ി ജനപ്രിയ നായകൻ ദിലീപ് നിർമ്മിച്ച് 2008 ൽ പുറത്തിറങ്ങിയ മൾട്ടിസ്റ്റാർ ചിത്രമായ ട്വന്റി 20യി ലാണ് ഇരുതാരങ്ങളും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അതിനുമുമ്പ് 1993 ൽ പുറത്തിറങ്ങിയ ധ്രുവം എന്ന ചിത്രത്തിലാണ് ഇരുവരും ശക്തമായ കഥാപാത്രങ്ങളായി ഒന്നിച്ചഭിനയിച്ചത്.

ഗുഡ്വിൽ എന്റർടൈൻമെന്റസിന്റെ ബാനറിൽ മമ്മൂട്ടിയും ജയറാമും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമെന്ന് നിർമാതാവ് സൂചന നൽകിയിരിക്കുന്നു. എന്നാൽ ഈ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ ഒരു പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. അതേ സമയം 2018 ൽ ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായിരുന്നു.

എന്നാൽ പല സാങ്കേതിക കാരണങ്ങൾ കൊണ്ട് ആ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു എന്നും ഒരു ഗെയിം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും അണിയറയിൽ ഒരുങ്ങുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഔദ്യോഗികം അല്ലെങ്കിലും നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ യാഥാർഥ്യമാകുമെന്നാണ് ഇരു താരങ്ങളുടെയും ആരാധകർ ആഗ്രഹിക്കുന്നത്. ദി പ്രീസ്റ്റ്, വൺ എന്നീ രണ്ട് ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി ഉടൻ തിയേറ്ററുകളിൽ എത്താൻ പോകുന്നത്.

വിഖ്യാത സംവിധായകൻ മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയൻ സെൽവനാണ് റിലീസിനൊരുങ്ങുന്ന ജയറാം ചിത്രം. നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ജയറാം പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.