Home Entertainment Celebrities

ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്‌ക്കൊപ്പം, എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകൻ: തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രവുമായി രശ്മി സോമൻ

6875

മലയാള സിനിമാസീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി രശ്മി സോമൻ. സിനിമയിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു നടി. ഇരുകൈയ്യും നീട്ടിയാണ് കുടുംബ പ്രേക്ഷകരുടെ സ്വന്തം രശ്മിയെ ആരാധകർ സ്വീകരിച്ചത്. അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെൺമനസ്സ്, മന്ത്രകോടി തുടങ്ങി ഒട്ടനവധി സീരിയലുകളിലൂടെ താരം സീരിയൽ പ്രേമികളുടെ ഹരമായിരുന്നു.

ഏറെ കാലം അഭിനയ രംഗത്ത് നിന്ന് മാറി നിന്നതിന് ശേഷം നടി വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. വർഷങ്ങളായി ഒരുപാട് കണ്ണീർ പരമ്പരകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതിനാൽ ഒരുപാട് ആരാധകരെ രശ്മി സ്വന്തമാക്കിയിരുന്നു. മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന ശാലീന സുന്ദരി വർഷങ്ങൾക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ ആ ശാലീനതയ്ക്ക് യാതൊരു മങ്ങലും ഏറ്റിട്ടില്ല എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്.

Advertisements

നന്നേ ചെറിയ കാലത്ത് തന്നെ ഒട്ടേറെ ജീവിതാനുഭവങ്ങളിലുടെ കടന്നുപോയ രശ്മി സോമൻ ഇടവേളയ്ക്ക് ശേഷം സീരിയൽ രംഗത്തെക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂർ തിരുവെങ്കിടം സ്വദേശിയായ രശ്മിയെ മലയാള സീരിയൽ ലോകം പഴയ അതേ സ്നേഹത്തോടെ വീണ്ടും ചേർത്തു പിടിക്കുകയാണ് ഇപ്പോൾ.

അരുനാഗം എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തിയ താരം ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. അടുത്ത കാലത്തായി നടി പങ്കുവെക്കാറുള്ള പോസ്റ്റുകളും മറ്റും വലിയ തരംഗമാവാറുമുണ്ട്.

മലയാള സിനിമാ മിനിസ്‌ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നടി രശ്മി സോമനും നടൻ ഷിജുവും. സിദ്ധീഖ് ഷമീറിന്റെ സംവിധാനത്തിൽ 1996 ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന സിനിമയിലൂടെയാണ് ഇരുവരെയും പ്രേക്ഷകർ നെഞ്ചിലേറ്റി തുടങ്ങിയത്. ഇപ്പോഴിതാ തന്റെ ആദ്യ നായകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് രശ്മി.

ഒരു സീരിയൽ സെറ്റിൽവെച്ചു കണ്ടപ്പോൾ എടുത്ത ചിത്രമാണ് രശ്മി പങ്കുവച്ചിരിക്കുന്നത്. ഒരുപാട് കാലത്തിനുശേഷം എന്റെ ഹീറോയ്‌ക്കൊപ്പം. എനിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഏറ്റവും സൗന്ദര്യമുള്ള നായകന്മാരിൽ ഒരാളാണ്. വളരെയധികം പിന്തുണ നൽകിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ പ്രീതിയും ഇപ്പോൾ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.

താങ്കൾക്കൊപ്പം വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. കാലം കടന്നുപോയതിനെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് അദ്ഭുതം തോന്നുന്നുവെന്നുമ ചിത്രം പങ്കുവെച്ച് രശ്മി കുറിച്ചു. രശ്മിക്കൊപ്പം നിലവിലെ ഓൺസ്‌ക്രീൻ നായിക സുസ്മിതയെയും ചേർത്തുനിർത്തിയുള്ള ഒരു ചിത്രവും ഷിജു പങ്കുവച്ചിട്ടുണ്ട്.

രണ്ട് നായികമാർ അവരുടെ ആദ്യ നായകനൊപ്പം എന്ന കുറിപ്പുമായാണ് ഷിജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ച രശ്മി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. പത്തിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിലൂടെയാണ് രശ്മി കൂടുതൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഭർത്താവ് ഗോപിനാഥിനൊപ്പം ഗൾഫിലാണ് താമസിക്കുന്നത്. റേയ്‌സ് വേൾഡ് ഓഫ് കളേഴ്‌സ് എന്ന യൂട്യൂബ് ചാനലും താരം നടത്തുന്നുണ്ട്.

Advertisement