Home Entertainment

അടിവസ്ത്രം എടുത്തോണ്ട് പോയതിന്റെ പേരിൽ ബിഗ് ബോസിനുള്ളിൽ മറ്റുള്ളവരുമായ വഴക്കുണ്ടാക്കി സജ്ന, ഭാര്യ അറിയാതെ വസ്ത്രം എടുത്തത് ഫിറോസ്

207

സൂപ്പർഹിറ്റായി മുന്നേറുകയാണ് കഴിഞ്ഞ വാരം ഏഷ്യാനെറ്റിൽ ആരംഭിച്ച ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ മുന്നാം സീസൺ. മിനിസ്‌ക്രീനിലെ ഏറ്റവും വലിയാ റിയാലിറ്റി ഷോ ആരാധകർ ആവേശപൂർവ്വമാണ് ഏറ്റെടുത്തിരിക്കുന്നത്.

ഇപ്പോഴിതാ വൈൽഡ് കാർഡ്് എൻട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ സജ്നയും ഫിറോസും മറ്റ് മത്സരാർഥികൾക്ക് ശത്രുവായി മാറിയിരുന്നു. പുറത്ത് കണ്ട കാര്യങ്ങൾ ക്ലിയർ ചെയ്യാനെന്ന വിധത്തിൽ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.

Advertisements

ഇതോടെ ഫിറോസിനെ എല്ലാവരും മാറ്റി നിർത്തി. ഭർത്താവിനോടുള്ള മറ്റവരുടെ പെരുമാറ്റത്തിൽ വിഷമം തോന്നിയ സജ്ന വലിയ പ്രശ്നം ഉണ്ടാക്കിയിരുന്നു. ജീവിതമവസാനിപ്പിക്കാനുള്ള ശ്രമം നടത്തുമെന്ന തരത്തിലുള്ള സംസാരം വന്നതോടെ ബിഗ് ബോസ് താക്കീത് ചെയ്തിരുന്നു.

തിരിച്ച് പോവണമെങ്കിൽ പോവാമെന്നും പറഞ്ഞതോടെ സജ്ന തന്റെ നിലപാടുകൾ തിരുത്തി. എന്നാൽ പന്ത്രണ്ടാമത്തെ ദിവസം തുടങ്ങിയപ്പോൾ അലക്കിയ വസ്ത്രങ്ങൾ എടുത്തതുമായി ബന്ധപ്പെട്ടുള്ള പ്രശ്നം ചൂണ്ടി കാണിച്ചാണ് താരപത്നി എത്തിയത്. തന്റെ അടിവസ്ത്രം എടുത്ത് പൊതുസ്ഥലത്ത് ഇട്ടുവെന്ന് ആരോപിച്ചാണ് സജ്ന എത്തിയത്.

മണിക്കുട്ടനും അനൂപും ഇതാരുടെയാണെന്ന് ചോദിച്ചുവെന്നും എന്നോട് ചോദിക്കാതെ എന്റെ സാധനങ്ങൾ എടുത്തത് ശരിയായില്ലെന്നും ഭാഗ്യലക്ഷ്മിയോടായി പറയുന്നു. ഇതിലൊരു തീരുമാനം എടുക്കാമെന്ന് ഉറപ്പ് നൽകിയ ഭാഗ്യലക്ഷ്മി ഇതേ കുറിച്ച് സംസാരിച്ചിരുന്നു. ഡിംപലാണ് ഉണങ്ങിയ വസ്ത്രം എടുത്തോണ്ട് വന്നതെന്ന് പറഞ്ഞത് കേട്ടതോട് കൂടി സജ്ന വീണ്ടും വലിയ ദേഷ്യത്തിലായി.

എന്നാൽ സജ്നയുടെ ഭർത്താവ് ഫിറോസ് ഖാൻ ആയിരുന്നു വസ്ത്രമെടുത്ത് ഹൗസിനുള്ളിൽ വെച്ചത്. ഇക്കാര്യം പൊതുമധ്യത്തിൽ നിന്ന് ഫിറോസ് പറഞ്ഞതോടെ സജ്ന പറഞ്ഞതെല്ലാം തിരിച്ചെടുക്കേണ്ട അവസ്ഥയായി. ഭർത്താവിനെ വഴക്ക് പറഞ്ഞതിന് ശേഷം ഡിംപലിനെ വിളിച്ച് രഹസ്യമായി ഇക്കാര്യം ചർച്ച ചെയ്യുകയും ചെയ്തു.

Advertisement