അങ്ങനെ ചെയ്യാൻ എനിക്ക് നല്ല ആഗ്രഹം ഉണ്ട്: ഒടുവിൽ മനസ്സ് തുറന്ന് അഹാന

98

മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിലൂടെ ഏറെനാളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് കൃഷ്ണ കുമാർ. ഇപ്പോൾ അദ്ദേഹം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരിക്കുകയാണ്. അടുത്തിടെ ആയിരുന്നു ബിജെപിയിൽ അദ്ദേഹം അംഗ്വത്തമെടുത്തത്.

കേരളത്തിൽ ഏപ്രിൽ 6ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ മരൽസരിക്കാൻ ഒരുങ്ങുകയാണ്. അതേ സമയം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

Advertisements

അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. 2014 ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.

ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടിമാരിൽ ഒരാളാണ് താരം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ അഹാനയുടെ വീട്ടിലെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു, പാട്ടുപാടുന്നതും ഡാൻസ് കളിക്കുന്നതും, വർക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകൾ ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു.

ഇവയെല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മക്കൾക്കൊപ്പം നടൻ കൃഷ്ണകുമാറും കൂടാറുണ്ട്. എന്നാൽ അമ്മ സിന്ധു എന്നും ക്യാമറയ്ക്ക് പിന്നിലായിരിക്കും. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ താരം, അഹാന പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ അതുകൊണ്ട് ഏറെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ തന്റെ ഒരാആഗ്രഹം പങ്കുവെക്കുകയാണ് അഹാന. ഇൻസ്റ്റയിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് താരം ആഗ്രഹം പങ്കുവച്ചത്. തൂവെള്ള നിറത്തിലുള്ള വസ്ത്രമണിഞ്ഞ് ആണ് താരം ചിത്രത്തിൽ. ചില ദിവസങ്ങളിൽ ഒരു അപ്പൂപ്പൻ താടിയെ പോലെ പറന്നുയരാനും ഒഴുകി നടക്കാനും ഞാൻ ആഗ്രഹിക്കുന്നു എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം യുകുലേലെ എന്ന സംഗീത ഉപകരണം വായിക്കുന്ന ഒരു വീഡിയോ താരം പങ്കു വച്ചിരിക്കുന്നു.

വിജയ് ചിത്രമായ മാസ്റ്ററിലെ ലെട് മീ ടെൽ യു എ കുട്ടി സ്റ്റോറി എന്ന ഗാനമാണ് അഹാന അതുപയോഗിച്ച് പാടിയത്. താൻ യുകുലെലെ പഠിക്കുകയാണ് ഇപ്പോൾ എന്നും താരം കുറിച്ചിരിക്കുന്നു. താരത്തിന്റെ ഒരു സുഹൃത്ത് സമ്മാനിച്ചതാണ് ഈ ഉപകരണം.

അടുത്തിടെ അഹാനക്കും സഹോദരിമാർക്കും യൂട്യൂബ് സിൽവർ ബട്ടൺ ലഭിച്ചിരുന്നു. ഒരു കുടുംബത്തിലേക്ക് നാലു സിൽവർ ബട്ടൺ ഇതാദ്യമായിട്ടാണ് കിട്ടുന്നത് എന്ന് പറഞ്ഞ് അഹാനയും സഹോദരിമാരും രംഗത്ത് എത്തിയിരുന്നു.

Advertisement